Thursday, March 3, 2011

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ..ഒരു വാലന്‍ന്റൈന്‍സ് ഡേ

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ..ഒരു വാലന്‍ന്റൈന്‍സ് ഡേ യുടെ തലേ ദിവസം.. സഹ്യപര്‍വതത്തിനു അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ ladies ഹോസ്റ്റല്‍

first year students ന്റെ ഇടയില്‍ ഗംഭീരമായ ചര്‍ച്ച നടക്കുന്നു .ടോപ്പിക്ക് നാളെ ഏതു കളര്‍ ഡ്രസ്സ്‌ ഇടണം .. കേള്‍ക്കുമ്പോള്‍ വളരെ നിസാരമായ കാര്യം,പക്ഷെ പ്രശ്നം ഗുരുതരമാണ്.ആ കാലത്ത് റാഗ്ഗിംഗ് അത്ര പ്രശ്നമാരുന്നില്ല . പിന്നെ ഓരോ നിറങ്ങള്‍ക്കും ഓരോ അര്‍ത്ഥങ്ങളും ഉണ്ട് ...

ചുവപ്പ്- electronics ലെ റോസ് പറഞ്ഞു ,റെഡ് റോസ് ഇല്ലാതെ എന്ത് വാലെന്റിനെസ് ഡേ .. അപ്പോള്‍ ചുവപ്പ് ഔട്ട്‌.
പച്ച - civiliലെ മറിയക്കുട്ടി വിളിച്ചു കൂവി , എന്റമ്മോ ഗ്രീന്‍ symbol ,ഞാന്‍ committed അല്ല .പ്രൊപോസ് ചെയ്തോളു എന്ന് വിളിച്ചു പറയുവാ ഇതിലും ഭേദം ..
കറുപ്പ് - നീയാരാടി ആന്റി വാലെന്റിനോ ? എന്നാരിക്കും seniors ന്റെ ചോദ്യം ,cs ലെ ജിത പറഞ്ഞു
വൈറ്റ് - സമാധാനം ., അത് കുഴപ്പമില്ല .മേരി പറഞ്ഞു.

അങ്ങനെ പ്രശ്നമില്ലാത്ത കളര്‍ ഡ്രസ്സ്‌ തിരഞ്ഞെടുത്തും ,ഇല്ലാത്തവര്‍ മറ്റുള്ളവരുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ചും വാലന്‍ന്റൈന്‍'സ് ഡേക്കായി ഒരുങ്ങി

പിറ്റേന്ന് സീനിയര്‍ ചേച്ചിമാരുടെ വക കളര്‍ ചെക്കിംഗ് പരേഡ് കഴിഞ്ഞു 9.45am ആയപ്പോഴേയ്ക്കും എല്ലാരും ക്ലാസില്‍ പോകാന്‍ ഒരുങ്ങി.നേരെത്തെ ഇറങ്ങിയാല്‍ ഒറപ്പായും സീനിയര്‍ ചേട്ടന്മാര്‍ പിടിച്ചു നിര്‍ത്തും .10-15 ആള്‍ക്കാര്‍ ഒന്നിച്ചാണ് പോകുന്നത്. ഒരു കൂട്ടമായിട്ട് സീനിയര്‍സ് തടഞ്ഞു നിര്‍ത്തിയാല്‍ ടീച്ചര്‍സ് എളുപ്പം ശ്രദ്ധിക്കും

ക്ലാസ്സ്‌ നടക്കുന്ന ബ്ലോക്കിന് മുന്‍പില്‍ എത്തിയതും ,ഒരു കൂട്ടം സീനിയര്‍ ബോയ്സ് മുന്‍പില്‍ .ഫസ്റ്റ് hour അവര്‍ക്കും ക്ലാസ്സ്‌ ഇല്ല .എല്ലാരും കഴുകന്മാരെപ്പോലെ പുറത്തു ചുറ്റി നടക്കുന്നു.
.

ആ കുട്ടത്തില്‍ നിന്ന് മത്തായിചേട്ടന്‍ പുറത്തു വന്നു .ആര്യപുത്രിമാരെ.. 10 മണിക്കാണോ ക്ലാസ്സില്‍ പോണേ ?എന്തായാലും ഇപ്പോള്‍ പോവണ്ടാ .. ഇന്നത്തെ ദിവസത്തിന്റെ മാഹാത്മ്യം നിങ്ങള്‍‍ക്കെന്തറിയാം...ഒരു ചെറിയ പ്രഭാഷണം തന്നെ അവിടെ നടന്നു .

മത്തായി സുവിശേഷം നിര്‍ത്തിയിട്ടു ഞങ്ങളെ നോക്കി അനനൌന്‍സ് ചെയ്തു .. ഇനി നിങ്ങള്‍ എല്ലാവരും എന്നോട് ഐ ലവ് യു പറഞ്ഞിട്ട് ക്ലാസ്സില്‍ പോക്കൊള്ളൂ..

പെട്ടെന്ന് തന്നെ അവിടെ ഒരു കൂട്ട ഐ ലവ് യു മുഴങ്ങി . മത്തായി ഞെട്ടി പുറകോട്ടു മാറി.ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് അയാള്‍ പിന്നെയും പറഞ്ഞു .ഇങ്ങനല്ല ..ഓരോരുത്തരായിട്ട് ...


ഓരോരുത്തരായി തുടങ്ങി ... 10.30 ആയപ്പോഴെയ്കും ഈ കലാപരിപാടി കഴിഞു .ക്ലാസ്സില്‍ ചെന്നപ്പോഴെയ്കും ടീച്ചര്‍ ആഗ്യം കാട്ടി അവിടെത്തന്നെ നിന്നോളാന്‍ ... അല്ലേലും വാലന്‍ന്റൈന്‍സ് ഡേയെക്കുറിചു ടീച്ചര്‍ക്കെന്തറിയാം...


ഇനി ലഞ്ച് ഇന്റെര്‍വല്‍ ...

ഹോസ്റ്റലില്‍ നിന്ന് ഫുഡ്‌ അടിച്ചു മടങ്ങുകയായിരുന്ന ഞങ്ങളുടെ മുന്‍പില്‍ വേണ്ടുമൊരു സീനിയര്‍ക്കൂട്ടം. 15:15 അനുപാതം കിറുകൃത്യം എന്റെ മുന്‍പിലും ഒരു കരടിചേട്ടന്‍ .. ഐ ലവ് യു .. ഞാന്‍ ഒന്ന് ഞെട്ടി.കണ്ണ് ചിമ്മി തുറക്കുംപോഴെയ്ക്കും ഒരു റോസ് കയ്യില്‍ ..

എടെഡീ പത്തു രൂപ ...

ഞാന്‍ മിഴിച്ചു നോക്കി ..

എടി റോസിന്റെ കാശ് തരാന്‍ .. ഞാന്‍ ചുറ്റും നോക്കി. എല്ലാവരുടെയും അവസ്ഥ ഇത് തന്നെ.

വേഗം കാശും കൊടുത്തു അവിടെ നിന്ന് രക്ഷപെട്ടു .


ഉച്ച കഴിഞ്ഞു ഫസ്റ്റ് hour സീനിയര്‍സ്നു പിന്നെയും ക്ലാസ്സില്ല.ദാ നില്‍ക്കുന്നു .എല്ലാം ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍പില്‍ .ഞങ്ങള്‍ക്കും ക്ലാസ്സ്‌ ഇല്ല ടീചെര്സ്‌ മീറ്റിംഗ് ആണത്രേ .. സീനിയര്‍ ബോയ്‌സ് ഞങ്ങളുടെ ക്ലാസ്സിലെ ഓരോ പെണ്‍കുട്ടികളെ ആയി വിളിക്കുന്നുണ്ട് ക്ലാസ്സിന്റെ വാതുക്കല്‍ തന്നെ സോഡാ ചേട്ടന്‍ നില്പുണ്ട്.

എന്നെയും ആര്യയെയും സോഡാ ചേട്ടന്‍ വിളിച്ചു.ഇന്റര്‍വ്യൂ തൊടങ്ങിയതും ആര്യയെ വേറൊരു ചേട്ടന്‍ വിളിച്ചു ..
ഇന്റര്‍വ്യൂ വീണ്ടും തുടങ്ങി.
"ഈ പ്രണയത്തെക്കുറിച്ച് നിന്റെ അഭിപ്രായം എന്താണ്,?" ഞാന്‍ മിണ്ടാതെ നിന്നു.എന്ത് പറഞ്ഞാലും കാര്യം പോക്കാ..
"നിന്റെ നാവിറങ്ങിപ്പോയോ ? ഇത് വരെ സീനിയര്‍സ് നിന്നെ ഒന്നും പറഞ്ഞിട്ടില്ലാന്നു തോന്നുന്നു.അതാ നിനക്കിത്ര അഹങ്കാരം .. *##@@**"
അപ്പോഴേയ്ക്കും മറ്റൊരു ചേട്ടന്‍ അവിടെ വന്നു .."എന്ത് പറ്റിയെടാ സോഡാ "
സോഡാ ചേട്ടന്‍ "ഇവള്‍ക്ക് പ്രണയത്തെ കുറിച്ച് അഭിപ്രായമൊന്നുമില്ല എന്ന് "
മറ്റേ ചേട്ടന്‍ "സാരമില്ല മോള് ഇന്ന് വൈകിട്ട് ഒരു ലവ് ലെറ്റര്‍ എഴുതിക്കൊണ്ട് വരണം .അല്ലേല്‍ നിങ്ങളുടെ സീനിയര്‍ മിനുവിന്റെ കയ്യില്‍ കൊടുത്താല്‍ മതി .നല്ല സാഹിത്യം ഒക്കെ ഉണ്ടായിരിക്കണം "
അങ്ങനെ ഞാന്‍ പുലിക്കൂട്ടില്‍ നിന്നും രക്ഷപെട്ടു .. വൈകിട്ട് ഹോസ്റ്റലില്‍ എത്തിയതും മിനു ചേച്ചി മുന്‍പില്‍ .. "ലെറ്റര്‍ എവിടെ ?"
ഞാന്‍ "ഇപ്പോള്‍ തരാം ".
മിനു ചേച്ചി "അര മണിക്കൂറിനുള്ളില്‍ തന്നോണം "

ഞാന്‍ റൂമില്‍ പോയി.ജീവിതത്തില്‍ ആദ്യമായി എഴുതുന്ന ലവ് ലെറ്റര്‍ ഒരു കാര്‍ക്കൊടകനാണല്ലോ കൊടുക്കേണ്ടത് .സങ്കടവും പേടിയും ഒരുമിച്ചു വന്നു.
സാഹിത്യം വേണം .ആ സീനിയര്‍ന്റെ പേരും അറിയില്ല. തുടങ്ങി ..
"ഈ സഹ്യാദ്രി സാനുക്കളുടെ ഭംഗിയില്‍ മുഴുകി നില്കുംപോഴും എന്നില്‍ ഒരു നറു നൊമ്പരമായി ഉണരുന്ന ഈ അനുഭൂതിയേത്?
......................................................(വരികള്‍ ശരിക്കും ഓര്‍മയില്ല ..)
................................................
ഈ പ്രഹേളികയ്ക്ക് ഒരു ഉത്തരം കിട്ടുമെന്ന പ്രതിക്ഷയോടെ ...

സീനിയര്‍ ചേച്ചിടെ കയ്യില്‍ കൊണ്ട് കൊടുത്തു .
*****************************************
പിറ്റേ ദിവസം രാവിലെ തന്നെ സോഡാ ചേട്ടനും,മറ്റേ ചേട്ടനും കൂടെ ക്ലാസ്സില്‍ വന്നു .

"നീ ഒരു ഉസ്താദ്‌ ആണല്ലോ.. നിന്റെ കയ്യക്ഷരവും കൊള്ളാം? "എന്നിട്ട് കുറച്ചു assignment പേപ്പര്‍ നീട്ടി . ഇത് ഒരു 10 കോപ്പി വൈകിട്ട് തരണം ..

കെന്റുക്കി ബ്ലോഗ്‌ മീറ്റ്‌

ബൂലോകമാകെ ബ്ലോഗ്‌ മീറ്റ്‌... ജിദ്ദയില്‍ നടന്നു .. തുഞ്ചന്‍ പറമ്പില്‍ നടക്കാന്‍ പോന്നു ... ബ്ലോഗ്ഗര്‍മാര്‍ മീറ്റ്‌ ചെയ്യുന്നു.വിശേഷങ്ങള്‍ .. ഫോട്ടോസ് .. ആകെ ജഗപൊക......
മടിച്ചിയാണേലും ഞാന്‍ അസൂയക്കാരി അല്ലാണ്ടിരിക്കുമോ ?.
ഞാനും നടത്തി ഒരു ബ്ലോഗ്‌ മീറ്റ്‌ Date- 27/2/2011 venue - Shalimar indian restaurant,kentucky
പങ്കെടുത്ത ബ്ലോഗേഴ്സ് -ഞാന്‍,അനീഷ്‌ (http://aapekshikam.blogspot.com/)
ഫുഡ്‌ മെനു - ഘീ റൈസ്,നാന്‍ ,ബട്ടൂര,തന്തുരി ചിക്കന്‍,ചിക്കന്‍ പക്കൊട,മട്ടന്‍ കുറുമ,ചിക്കന്‍ മുഘ്ലായ്, ആലു ഗോബി,പാലക് പനീര്‍,പായസം (2 ),ഫ്രൂട്ട് സാലഡ്, രസ്മലായി ,ഗുലാബ് ജാമുന്‍ etc
കുറച്ചു കൂടിപ്പോയോ ? എന്നാ ചെയ്യാനാ എല്ലാം ഉണ്ടാരുന്നു ..

2.oo pm ചര്‍ച്ചകള്‍ ആരംഭിച്ചു .. 2.15pm ആയപ്പോള്‍ ഫുഡ്‌ കിട്ടി .. അത് തീര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ബ്ലോഗ്‌ നെ കുറിച്ച് പിന്നൊന്നും സംസാരിക്കാന്‍ സമയം കിട്ടീല്ല ..പിന്നെ അടുത്ത മീറ്റിനു തുടരാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ വീട്ടിലേയ്ക്ക് തിരിച്ചു .
P.S
അനീഷ്‌ എന്റെ ഭര്‍ത്താവ് ആകുന്നു ..ആള്‍ കുറെ നാളായി ബിസി ആയതു കൊണ്ട് ബൂലോകത്ത് സജീവമല്ല..
കെന്റുക്കിയില്‍ മലയാളി ബ്ലോഗേഴ്സ് ഉണ്ടെങ്കില്‍ മീറ്റ്‌ തീരുമാനിക്കാം.ഞങ്ങളും വരാം ..

Thursday, January 27, 2011

പ്രീഡിഗ്രി -ലാസ്റ്റ് ബാച്ച്

2001 - ല്‍ പ്രീ-ഡിഗ്രി എന്ന ഒരു സുന്ദരമായ കാലഘട്ടം അവസാനിച്ചു.അവസാന ബാച്ചില്‍ പഠിക്കുവാന്‍ ഭാഗ്യം കിട്ടിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഞാന്‍.
യുണിഫോര്‍മില്‍ നിന്ന് മാറി വര്‍ണച്ചിറകുകള്‍ മുളയ്ക്കുന്ന കാലം... സമരം ധര്‍മമായെടുത്തിരുന്ന സനാതന ധര്‍മ്മ കലാലയത്തിലെയ്ക്ക് എന്റെ വീട്ടില്‍ നിന്ന് 3 -ആം തലമുറയുടെ പ്രതിനിധിയായി ഞാന്‍ കടന്നു ചെന്നു.
നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ചുവപ്പ് നിറത്തിലും ,വെള്ള നിറത്തിലും ,നീല നിറത്തിലും ,കാവിയിലും ഉള്ള ബാനറുകള്‍ ..

78 പേര്‍ ഉള്ള ഞങ്ങളുടെ ക്ലാസ്സില്‍, അത്രയും പേര്‍ ക്ലാസ്സില്‍ ഒരുമിച്ച് വന്നത് ഫസ്റ്റ് ഇയര്‍ ന്റെ ഫസ്റ്റ് ഡേ മാത്രമാണ്. തെറ്റിദ്ധരിക്കരുതേ .. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അവര്‍ പോയത് സിനിമ തീയറ്ററിലേയ്ക്ക് അല്ല. എന്ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളിലെയ്ക്ക് ആയിരുന്നു.ഏറ്റവും ക്ലാസ്സ്‌ കട്ട്‌ ചെയ്ത കുട്ടിക്ക് മെഡിസിനു ആദ്യ 100 - ല്‍ റാങ്ക് കിട്ടി.

വരാന്‍ പോകുന്ന election മുന്‍ നിര്‍ത്തി എല്ലാ പാര്‍ട്ടിക്കാരും ഫസ്റ്റ് ഇയര്‍ ക്ലാസ്സില്‍ കയറി ഇറങ്ങും. 1 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന(ക്യുബയും ,പോളണ്ടും.,ചൈനയും എല്ലാം ഉള്‍പ്പെടുന്ന ) വാചക കസര്‍ത്തിനൊടുവില്‍ ഒരു പാട്ടോ ,മിമിക്രിയോ ഉണ്ടാവും... പാട്ട് ഏഷ്യാനെറ്റ്‌ വോയിസ്‌ ഓഫ് ദി വീക്ക്‌ ഫൈനലിസ്റ്റ് വക... മിമിക്രി ഒരു കുട്ടി ഫിലിം സ്റ്റാര്‍ വക....

election ന്റെ കാര്യം പറയണോ ... ദേ ഇത് പോലെ തന്നെ .. ഇവിടെ ക്ലിക്ക് ചെയ്യൂ

2 വര്‍ഷത്തിനുള്ളില്‍ പോലീസിന്റെ അടി ലൈവ് ആയി എത്ര കണ്ടിരിക്കുന്നു. പ്രീഡിഗ്രി കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടേ ചേട്ടന്മാര്‍ തല്ലുണ്ടാക്കൂ ..

ജാഥകളില്‍ രക്ത വര്‍ണ ശുഭ്ര പതാകയേന്തി നടക്കുന്ന സീനിയര്‍ ചേട്ടന്മാര്‍ election ന്റെ അന്ന് രാവിലെ കുളിച്ചു കുറി തൊട്ടു അമ്പലത്തിലെ പ്രസാദവുമായി വരുന്നത് ...
കോളേജ് union ഉദ്ഘാടനം .ഇത് പോലെ ..ഇവിടെ ക്ലിക്ക് ചെയ്യൂ
നീളന്‍ വരാന്തകളിലൂടെയുള്ള റൌണ്ട്സ് ... ഡോക്ടര്‍മാര്‍ ഇത്ര റൌണ്ട്സ് നു പോകുന്നുണ്ടാവില്ല ..
പ്രിന്‍സിപ്പല്‍ ന്റെ റൂമിന് തൊട്ടടുത്തായി ഒരു റൂം ഉണ്ട് .റൂം നമ്പര്‍ 36 .. അവിടെയാണ് ലഞ്ച് ബ്രെയ്ക്കില്‍ ഇണക്കിളികള്‍ പ്രണയ സല്ലാപത്തിനെത്തുന്നത് ...
ലൈബ്രറി .. എന്റെ സ്വന്തം സ്ഥലം ... ലൈബ്രറി കാര്‍ഡ്‌ എന്റെ വീട് കണ്ടിട്ടേ ഇല്ല .. ഓരോ ബുക്ക് കിട്ടുമ്പോഴും എന്റെ മുഖത്തെ ആക്രാന്തം കണ്ടു ലൈബ്രറിയിലെ ചേച്ചിയുടെ മുഖത്ത് വിരിയുന്ന ചിരി....
കാന്റീനിലെ ചായയും പരിപ്പുവടയും.
ഒരിക്കലും മടുക്കാത്ത ലാംഗ്വേജ് ക്ലാസുകള്‍...
അവസാന ബാച്ച് ആയതു കൊണ്ട് ലാബ്‌ എക്സാം ടീച്ചേര്‍സ് ന്റെ സഹായത്തോടു കൂടിയായിരുന്നു. zoology എക്സാംനു ഏറ്റവും നല്ല പാറ്റ... botony എക്സാം നു ചെടിയുടെ തണ്ട് തോരന്‍ പോലെ അരിഞ്ഞോണ്ടിരുന്ന എനിക്ക് അവിടെ നിന്ന സര്‍ കറക്റ്റ് section എടുത്തു തന്നു . ജീവിതത്തിലാദ്യമായി കെമിസ്ട്രിക്ക് കറക്റ്റ് റിസള്‍ട്ട്‌ കിട്ടി. ഇടതു വശത്ത ടീച്ചറും വലതു വശത്ത് ലാബ്‌ assistent ഉം നിന്ന് ഹെല്പ് ചെയ്തു.
തിയറി എക്സാം മാത്രം സ്വന്തം കയ്യില്‍...

ഒടുവില്‍ എല്ലാം കഴിഞ്ഞു ,ആ കലാലയ മുത്തശ്ച്ചനോട് വിട ചൊല്ലി, ജീവിതം പടുത്തുയര്‍ത്താന്‍ പ്രൊഫഷണല്‍ കോളേജില്‍ ചേക്കേറിയപ്പോള്‍ ഒരു ആര്‍ട്സ് കോളേജ് ജീവിതത്തിന്റെ വിലയറിഞ്ഞു...
ആ വര്‍ണ ശബളമായ കാലത്തിന്റെ ഇത്തിരി മധുരം നുണയാന്‍ പറ്റിയ ചാരിതാര്‍ത്യത്തോടെ .......

Tuesday, January 18, 2011

അങ്ങനെ വീണ്ടും ഞാന്‍ ...........

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച ...

അങ്ങനെ പുളകന്‍ പൊട്ടക്കുളത്തില്‍ കിംഗ്‌ കോബ്ര ആയി.

ആ സുദിനം വന്നെത്തി .. inter -college ഫെസ്റ്റ് - രാഗം ഫെസ്റ്റ് . NIT കാലിക്കറ്റ്‌ ക്യാമ്പസ്‌ ആണ് venue .

കോളേജില്‍ ഞാന്‍ കു ആന്‍ഡ്‌ സു പ്രസിദ്ധ അല്ലാതിരുന്നത് കൊണ്ടും.. നിദ്രയാണെന്‍ ജീവിത ലക്ഷ്യമെന്നു ഉറച്ചു വിശ്വസിച്ചു ക്ലാസ്സിലും ഹോസ്റ്റലിലും ഉറക്കം തൂങ്ങി ജീവിച്ചത് കൊണ്ടും .. ആര്‍ക്കും ഞാന്‍ ഒരു ശല്യമേ ആരുന്നില്ല.. അത് കൊണ്ട് തന്നെ എനിക്കും ആരെയും അറിയുമാരുന്നില്ല.. ആകെ കോളേജിന്റെ ചെയര്‍ പെര്‍സണ്‍ ചേച്ചിയെ ദൂരേന്നു കണ്ടു പരിചയമുണ്ട്.

ഒരു ഭയം ..അറിയാത്ത സ്ഥലം .. അതും അറിയാത്ത പണിക്ക് ..

തലേ ദിവസം ആ ചേച്ചിയെ കണ്ടു കരഞ്ഞു കാലു പിടിച്ചു.. അറിയാതെ പറ്റിയ അബദ്ധം ആണ് .. ഇനി ഇതാര്‍വത്തിക്കില്ല എന്നൊക്കെ പറഞ്ഞു നോക്കി . ആര് കേള്‍ക്കാന്‍..വീണ്ടുംപുളകന്‍ പൊട്ടക്കുളത്തില്‍ കിംഗ്‌ കോബ്ര ... കോളേജിന്റെ അഭിമാനം എന്റെ കയ്യില്‍ ആണെന്ന് വരെ ചേച്ചി പറഞ്ഞു കളഞ്ഞു. ഒരു ചെയര്‍ പെര്‍സണ്‍ ആണ് പറയുന്നതെന്നൊര്‍ക്കണം.മനസില്ലാമനസോടെ ഞാനും സമ്മതിച്ചു.

കോളേജില്‍ നിന്ന് പോകുന്നത് മുതല്‍ ഹോസ്റ്റലില്‍ തിരിച്ചെത്തും വരെ എന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചോളാം എന്നുറപ്പും തന്നു..

കോളേജ് ടീമിലുള്ള എല്ലാവരെയും ചേച്ചി പരിചയപ്പെടുത്തി തന്നു. ആദ്യ ദിവസം എനിക്ക് പരിപാടിയൊന്നും ഇല്ലാത്തതു കൊണ്ട് ഞാന്‍ ചേച്ചിയുടെ നിഴലായ് കറങ്ങി നടന്നു. രണ്ടാമത്തെ ദിവസം .. മലയാളം കഥാ രചന ഓപ്പണ്‍ event ആണ്.ഏതു മരച്ചുവട്ടില്‍ പോയിരുന്നു വേണേലും എഴുതാം . 3pm നു അവിടെത്തിക്കണമെന്നു മാത്രം .

ടോപ്പിക്ക് കിട്ടി . " എന്റെ ഹൃദയം ജെറീക്കൊവിലെ റോസാ പുഷ്പമാണ്... കസാന്‍സാക്കിസ് " ..

എന്ത് ജെറീക്കോ .. ഏതു കസാന്‍സാക്കിസ് ... ഞാന്‍ എന്റെ കൂടെ വന്നവരുടെ മുഖത്തേയ്ക്ക് നോക്കി. അവര്‍ എന്റെ മുഖത്തേയ്ക്കും... ബുജി ലുക്ക്‌ ഉള്ള മഹേഷ്‌ ചേട്ടന്‍ താടി ഉഴിഞ്ഞു കൊണ്ട് " ഒരു എഴുത്തുകാരന്‍ ആണെന്ന് തോന്നുന്നു. " . ഒരു മനുഷ്യനും ഇതാരാണെന്ന് പിടിയില്ല. ചേച്ചി സമാധാനിപ്പിച്ചു. അറിയാവുന്നത് എഴുതിയാല്‍ മതി. അല്ലേലും അറിയന്മേലാത്തതും എഴുതാന്‍ ഇത് university എക്സാം അല്ലല്ലോ ....

എന്തൊക്കെയോ എഴുതിക്കൂട്ടി . 3 pm ആകും വരെ ഗ്രൂപ്പ്‌ ഡാന്‍സ് ടീം ന്റെ പാട്ട് ഓപ്പറേറ്റര്‍ ആയി ടേപ്പ് ഓണ്‍/ഓഫ്‌ ചെയ്തു. പിറ്റേ ദിവസം റിസള്‍ട്ട്‌ വന്നു.പ്രതിക്ഷിച്ച പോലെ തന്നെ സ്വാഹാ ...
ഫ്യുസ് പോയ പോലെ നടന്ന എന്നെ ചേച്ചി വീണ്ടും സമാധാനിപ്പിച്ചു. മലയാളം കവിതാ രചന. അതും ഓപ്പണ്‍ event ആണ്.
ചേച്ചിക്ക് ഓഫീസില്‍ നിന്ന് ഒരു ഫാക്സ് വരാന്‍ ഉണ്ട് . അതിനടുത്താണ് ഈ event നടക്കുന്നത്. ആരുടെയൊക്കെയോ കയ്യില്‍ നിന്ന് ചേച്ചി പേപ്പറും പേനയും സംഘടിപ്പിച്ചു തന്നു. ടോപ്പിക്ക് കിട്ടി ." കാലത്തിന്റെ മാറ്റൊലി" . താഴെ നല്ല കിടിലന്‍ DJ പാര്‍ട്ടി നടക്കുന്നു. " ഓഓ ഹം ദം സോനിയോരേ" ......

നദികളിലെ അനധികൃധ മണല്‍ വാരല്‍ പ്രശ്നമായിരിക്കുന്ന കാലമായിരുന്നു അത്.

ഇന്ന് നദിക്കു വില പറയുന്നവര്‍ നാളെ അമ്മയുടെ മുലപ്പാലിനും വില പറയും .. എന്നൊരു ആശയം മനസിലുണ്ടാരുന്നു.. അതിനെ കാലത്തിന്റെ മാറ്റൊലിയുമായി കണക്ട് ചെയ്തു . അര മണിക്കൂറിനുള്ളില്‍ ഞാന്‍ എഴുതിക്കഴിഞ്ഞു.ചേച്ചിക്ക് ഇനിയും ഫാക്സ് വന്നിട്ടില്ല. ഞാന്‍ എഴുതിയതിയതൊക്കെ വേറെ പേപ്പര്‍ എടുത്ത് ഭംഗിയായി എഴുതാന്‍ തുടങ്ങി.

അപ്പോള്‍ ഒരു ചെക്കന്‍ ഒരു 10 ഷീറ്റ്‌ പേപ്പറും കൊണ്ട് ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. ഡസ്ക് കുലുക്കിക്കുലുക്കി അവന്‍ കവിതയെഴുത്ത് തുടങ്ങി. എനിക്കാകെ ഒരു പേപ്പര്‍ ന്റെ ഒരു സൈഡില്‍ എഴുതാനുള്ള കവിതയേ ഉള്ളു. ഇവന്‍ പത്താമത്തെ പേപ്പറും കഴിയാറായി.ഇവന് ഒരു ജ്ഞാനപീഠം കിട്ടാനുള്ള scope ഉണ്ട് .

എന്തായാലും എഴുതിയത് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

അന്ന് വൈകിട്ട് രാഗം ഫെസ്റ്റ് അവസാനിക്കുകയാണ്.. 5 pm ആയി. ഞങ്ങള്‍ പങ്കെടുക്കുന്ന എല്ലാ event ഉം കഴിഞ്ഞു.റിസള്‍ട്ട്‌ അറിഞ്ഞു . ഇത് വരെ ഞങ്ങളുടെ കോളേജ് നു prize ഒന്നും കിട്ടീട്ടില്ല. മലയാളം കവിതാ രചന യുടെ റിസള്‍ട്ട്‌ അറിഞ്ഞിട്ടില്ല. അതറിയാന്‍ നില്‍ക്കണോ എന്ന് ചേച്ചി എന്നോട് ചോദിച്ചു.അത് വേണോ എന്നൊരു നോട്ടം ഞാന്‍ തിരിച്ചും നോക്കി. അങ്ങനെ ഞങ്ങള്‍ അവിടം വിട്ടു.

ഞാന്‍ എന്റെ പഴയ ജീവിതത്തിലേയ്ക് തിരിച്ചെത്തി.. ആറു മാസം കഴിഞ്ഞു . ഒരു ദിവസം എന്റെ ഒരു classmate തൃശ്ശൂരുകാരന്‍ എന്നെ തിരക്കി വന്നു. "നീ കവിത എഴുതും എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ ".

ഞാനും അറിഞ്ഞിരുന്നില്ല എന്ന് പറയാന്‍ പോയപ്പോഴെയ്ക്കും അവന്റെ കയ്യില്‍ ഒരു കവര്‍ കണ്ടു രാഗം ഫെസ്റ്റിന്റെ കവര്‍. മലയാളം കവിതാ രചനയ്ക്ക് എനിക്ക് സെക്കന്റ്‌ prize . NIT പഠിക്കുന്ന അവന്റെ കസിന്‍ അവന്റെ കയ്യില്‍ കോളേജില്‍ കൊടുക്കാന്‍ തന്നു വിട്ടതാണ്.

അങ്ങനെ ചക്ക വീണു . മുയല് ചത്തു.

ആ മുയലിനെ ഞാന്‍ എന്റെ resumil ഇപ്പോഴും കൊണ്ട് നടക്കുന്നു.

Wednesday, November 24, 2010

അങ്ങനെ ഞാനും...

പണ്ട് പണ്ട് ഒരു university എക്സാം ന്റെ തലേ ദിവസം
നട്ടുച്ച ..തലയ്ക്കു മുകളില്‍ സൂര്യെട്ടെന്‍ കത്തിജ്വലിച്ചു നിക്കുന്നു.ടെറസിന്റെ സൈഡില്‍ വാട്ടര്‍ ടാങ്കിന്റെ തണലില്‍ switching theory പുസ്തകവുമായ് ഞാനും...

ജഗദീഷിനെ പോലെ കണ്ണടച്ചാലോചിച്ചു ആലോചിച്ചു ഞാന്‍ ഒരു സ്വപ്നം കണ്ടു .... അല്ലേലും പരിക്ഷയുടെ തലേ ദിവസം അന്ന് വരെ ഇല്ലാത്ത കല വാസനകള്‍ ഉടലെടുക്കുമല്ലോ? മടിച്ചില്ല ,ഒരു പേപ്പറും പേനയുമെടുത്ത് തുടങ്ങി...

അത് വരെ ഉറക്കം തൂങ്ങിയിരുന്ന ആള്‍ കുത്തിക്കുരികുന്നത് കണ്ട് എന്റെ റൂം മേറ്റ്‌ ഓടി വന്നു.. അവളുടെ ഫസ്റ്റ് റാങ്ക് ഞാന്‍ അടിച്ചു മാറ്റിയാലോ ?. അല്ലേലും ഞാനും ഫസ്റ്റ് ആണ്.. പുറകിന്നു ഫസ്റ്റ്..
അവള്‍ കുശുംബിയാനെലും ഒരു സഹൃദയയാണ് . നേരെ ആ പേപ്പര്‍ ,പിള്ളേരെ പിടിക്കാന്‍ നടക്കുന്ന ആര്‍ട്സ് സെക്രെട്രിയുടെ കയ്യില്‍ കൊടുത്തു..എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്സ് ഫെസ്റിവല്‍ നടത്താന്‍ നല്ല വിഷമമാണ്.

ഞാന്‍ ഈ വിവരം അറിയുന്നത് പരിക്ഷയെല്ലാം കഴിഞ്ഞു അടുത്ത semester തുടങ്ങി ലാബ്‌ നടക്കുമ്പോഴാണ്...

അകെ ഒരു bread ന്റെ വലിപ്പമുള്ള breadbordil 7 പേര്‍ circuit ഉണ്ടാക്കുന്നു... ടീമിലെ 8 th മെമ്പര്‍ ആയ ഞാന്‍ ,പലര് തല്ലിയാല്‍ പാമ്പ് ചാകില്ല എന്ന് വിശ്വസിച്ചു അടങ്ങിയിരിക്കുന്നു.

അതാ ലാബിന്റെ മുന്‍പില്‍ ഒരു തല ..ഞങ്ങളുടെ സീനിയര്‍ സോഡ ചേട്ടന്‍ ... മൂപ്പരുടെ specs സോഡാ ഗ്ലാസ്‌ ആണ്..

എന്നെ തിരക്കിയാണ്.. മലയാളം കഥാ രചനയ്ക്ക്...

ടീച്ചര്‍ എന്നെ ഒന്ന് അടിമുടി നോക്കി...എന്നിട്ട് തലയാട്ടി.

ആദ്യമായാണ് കഥാരചനയുടെ ഒരു venue കാണുന്നത്...

ഭയങ്കര നിശബ്ദത... അകെ 7 പേര്‍ .. ചെന്ന പാടെ ഒരു സീനിയര്‍ 2 -3 A4 sheet പേപ്പര്‍ തന്നു... എനിക്ക് സന്തോഷമായി .. ബാക്കിയുള്ളത് assignment എഴുതാന്‍ എടുക്കാമല്ലോ...

സമയം 2hrs ... ഇഷ്ടമുള്ള ടോപ്പിക്ക് ....

ഞാന്‍ നമ്മുടെ സ്വപ്നം തന്നെയങ്ങ് തട്ടി...1hr നുശേഷം കൂള്‍ ആയി പോന്നു .. ബാക്കി 2 പേപ്പറും ആയി.

പിറ്റേ ദിവസം ആര്‍ട്സ് സെക്രെട്രി റൂമിന് മുന്‍പില്‍ നാളെ intercollege competition ഉണ്ട്.മലയാളം കഥാരചന.

എനിക്ക് കഥ ഒന്നും എഴുതാനറിയില്ല ....എന്ന് ഞാന്‍ ..പിന്നെ എങ്ങെനാ നിനക്ക് ഇന്നലെ സെക്കന്റ്‌ prize kitiyath എന്ന് സീനിയര്‍..

:) അങ്ങനെ ഞാനും കഥാകാരിയായി..

ജീവിതം ഒരു സില്‍സില ഹോയ് സില്‍സില

വിചിത്രമായ സ്വപ്നങ്ങള്‍ കാണുക എന്റെ മാത്രമല്ല ,മിക്കവാറും എല്ലാവരുടെയും ഹോബി ആണ്.

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുട്ടായിയും , കളിപ്പാട്ടവും ,പുത്തനുടുപ്പും സ്വപ്നം കണ്ടു...

സ്കൂള്‍ പോകുമ്പോള്‍ ടീച്ചര്‍ answer പേപ്പര്‍ തരുന്നത് സ്ഥിരമായി സ്വപ്നം കണ്ടു....Daisy എന്ന സിനിമ കണ്ടപ്പോള്‍ വെള്ളക്കുതിരയുടെ പുറത്ത് കയറി സ്കൂളില്‍ പോകുന്നത് സ്വപ്നം കണ്ടു... ഒരിക്കല്‍ കുറെ വ്യത്യസ്ത നിറങ്ങളിലുള്ള കാറുകള്‍ സ്വപ്നം കണ്ടപ്പോള്‍ സ്വപ്നം colourful ആണെന്ന് മനസിലായി .

പിന്നെ ഒരിക്കല്‍ ഒരു സ്വപ്നം എന്നെ കഥാകാരിയാക്കി ..... At least ആ label കിട്ടി :)

ഇനി ആ കഥ പറഞ്ഞു ബോറടിപ്പിക്കാം .... കുറെ നാളായി ഞാന്‍ ഒറ്റയ്കിരുന്നു ബോറടിക്കാന്‍ തുടങ്ങിയിട്ട് ...

അക്കരകാഴ്ചകള്‍ 2 -3 വട്ടം കണ്ടു.Youtubil ഒരു സിനിമ പോലും ബാക്കിയില്ല... സൈബെര്‍ജാലകം എന്നും അരിച്ചു പെറുക്കും... ഗുരുസ്ഥാനീയരോക്കെ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി ബുക്ക്‌ പബ്ലിഷ് ചെയ്യാന്‍ പോയി.

ആകെ ജീവിതം ഒരു സില്‍സില ഹോയ് സില്‍സില
ഇനി നിങ്ങളും കുറച്ചു ബോറടിക്കു...

Tuesday, November 23, 2010

അക്കരെ അക്കരെ അക്കരെ - 5

അങ്ങനെ ചിക്കാഗോ എയര്‍പോര്‍ട്ടില്‍
സമയം 1.00 pm (എന്റെ വാച്ചില്‍ 8.00pm bressels time)
ഇത് ഒരു ഓട്ടത്തിന്റെ കഥയാണ് .ആദ്യം immigration ക്ലിയര്‍ ചെയ്യണം... ഒരു കുട്ടി ഇന്റര്‍വ്യൂ.. ബ്രെസ്സെല്സ് നിന്ന് ഒരു പേപ്പര്‍ തന്നിരുന്നു .. കുറെ answers fill ചെയ്യാന്‍.. എവിടെ നിന്ന് വന്നു..എങ്ങോട്ട് പോണു.. ആരാ വിസ സ്പോണ്‍സര്‍ ചെയ്യുന്നത്..കയ്യില്‍ ഫുഡ്‌,vegetables etc ethenkilumundo ? (ബ്രെസ്സെല്സ് സില്‍ വച്ച് 100 ml കൂടിയ എന്തെങ്കിലും liquid ഉണ്ടെകില്‍ (ഓയില്‍ ,ക്രീം) അവര്‍ അതു മേടിച്ചു കളയും. എന്റെ ഒരു OLAY ക്രീം പോയി... quantity ബോട്ടിലില്‍ പ്രിന്റ്‌ ചെയ്തതാണ് അവര്‍ നോക്കുന്നത് .. എന്റെ കയ്യില്‍ ഉണ്ടാരുന്ന contact ലെന്‍സിന്റെ ക്ലീനിംഗ് solution അവര്‍ എന്റെ കയ്യില്‍ ഒഴിച്ച് കാണിക്കാന്‍ പറഞ്ഞു..)

പിന്നെ ഒരു നീണ്ട ക്യൂ Immigration nu വേണ്ടി..2hrs നുള്ളില്‍ എല്ലാം കഴിയണം..

Immigration counteril ഒരു ചുള്ളന്‍ സായിപ്പ് ..Trevor . വേഗം clearance കിട്ടി.. ഓടിപ്പോയി luggage collect ചെയ്ത് അടുത്ത counteril കൊടുത്ത് ടെര്‍മിനല്‍ 3 യിലേയ്ക് ഓടി.. അവിടെയ്ക്ക് ഒരു ചെറിയ ട്രെയിന്‍ യാത്ര ഉണ്ട്. ടെര്‍മിനല്‍ 3 യില്‍ ഒരു പാട് counter ഉണ്ട് .. അതില്‍ ഞങളുടെ കണ്ടു പിടിക്കാന്‍ അകെ 10mins മാത്രം ഉണ്ട് . ഓട്ടം തുടങ്ങി.. അവിടെത്തിയപ്പോള്‍ വീണ്ടും ചെക്കിംഗ് ബെല്‍റ്റ്‌,shoes , ഗോള്‍ഡ്‌ എല്ലാം ചെക്ക്‌ ചെയ്യണം . വീണ്ടും ഓട്ടം..അങ്ങനെ ഓടി ഓടി flighil എത്തി.. കാന്തന്‍ ഓടി കയറി.. പിന്നാലെ കയറാന്‍ ശ്രമിച്ച എന്നെ ഒരു മദാമ്മ തടഞ്ഞു..നമ്മുടെ ബസ്‌ കണ്ടക്ടര്‍ പോലെ.. ചെറിയ ഫ്ലൈറ്റ് ആണ് കെന്റുക്കി ലേയ്ക്ക് .. ആള് തികഞ്ഞു എന്നാണാവോ..ആ മദാമ്മ എന്തോ പറയുന്നുണ്ട് .. എന്റെ കാന്തന്‍ എന്തോ കൈ കൊണ്ട് കാണിക്കുന്നു ,ടാറ്റാ ആണോ.. പെട്ടെന്ന് മദാമ്മ ഓടി വന്നു എന്റെ കയ്യിലിരുന്ന ബാഗ്‌ മേടിച്ചു.എന്നിട്ട് എന്നോട് അകത്തേയ്ക് പോകാന്‍ പറഞ്ഞു.. ചെറിയ ഫ്ലൈറ്റ് ആയതു കൊണ്ട് ആ ബാഗ്‌ സീറ്റ്‌ നു മുകളില്‍ വയ്കാന്‍ പറ്റില്ലത്രേ.. അവര്‍ വേറെവിടെയോ വചോളാം എന്നാണ് പറഞ്ഞത്.. ഇപ്പോള്‍ ടൈം 2 .30 pm അമേരിക്കന്‍ ടൈം.. എന്റെ വാച്ചിലും
കെന്റുക്കി യിലേയ്ക് 45 minutes ഫ്ലൈറ്റ് ..
കെന്റുക്കി-Louisville
സമയം 2 .15 pm kentuky യില്‍ (എന്റെ വാച്ചില്‍ 3 .15 pm ചിക്കാഗോ ടൈം ).... നന്നായി വിശക്കുന്നുണ്ടായിരുന്നു .ലഞ്ച് നു സമയമായി എന്ന് കാന്തനോട് പറഞ്ഞപ്പോള്‍ അതു നമ്മള്‍ കഴിച്ചല്ലോ എന്നാരുന്നു മറുപടി.ശരിയാണ് ചിക്കാഗോ ഇറങ്ങിയപ്പോള്‍ സമയം 1 .00pm ആരുന്നു flighil നിന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത് . സമയത്തെ പുറകിലാക്കുന്ന യാത്ര ഇവിടെ അവസാനിക്കുന്നു...അപ്പോഴും luggage എത്തിയിട്ടില്ല.. ഞങ്ങള്‍ താമസിച്ചത് കൊണ്ട് luggage നെക്സ്റ്റ് ഫ്ലൈറ്റ് ലെ വരൂ. അഡ്രസ്‌ കൊടുത്താല്‍ luggage ഫ്രീ ആയി വീട്ടിലെത്തിക്കും .
അമേരിക്കന്‍ ജീവിതം ഇവിടെ തുടങ്ങുന്നു..