Tuesday, November 23, 2010

അക്കരെ അക്കരെ അക്കരെ - 5

അങ്ങനെ ചിക്കാഗോ എയര്‍പോര്‍ട്ടില്‍
സമയം 1.00 pm (എന്റെ വാച്ചില്‍ 8.00pm bressels time)
ഇത് ഒരു ഓട്ടത്തിന്റെ കഥയാണ് .ആദ്യം immigration ക്ലിയര്‍ ചെയ്യണം... ഒരു കുട്ടി ഇന്റര്‍വ്യൂ.. ബ്രെസ്സെല്സ് നിന്ന് ഒരു പേപ്പര്‍ തന്നിരുന്നു .. കുറെ answers fill ചെയ്യാന്‍.. എവിടെ നിന്ന് വന്നു..എങ്ങോട്ട് പോണു.. ആരാ വിസ സ്പോണ്‍സര്‍ ചെയ്യുന്നത്..കയ്യില്‍ ഫുഡ്‌,vegetables etc ethenkilumundo ? (ബ്രെസ്സെല്സ് സില്‍ വച്ച് 100 ml കൂടിയ എന്തെങ്കിലും liquid ഉണ്ടെകില്‍ (ഓയില്‍ ,ക്രീം) അവര്‍ അതു മേടിച്ചു കളയും. എന്റെ ഒരു OLAY ക്രീം പോയി... quantity ബോട്ടിലില്‍ പ്രിന്റ്‌ ചെയ്തതാണ് അവര്‍ നോക്കുന്നത് .. എന്റെ കയ്യില്‍ ഉണ്ടാരുന്ന contact ലെന്‍സിന്റെ ക്ലീനിംഗ് solution അവര്‍ എന്റെ കയ്യില്‍ ഒഴിച്ച് കാണിക്കാന്‍ പറഞ്ഞു..)

പിന്നെ ഒരു നീണ്ട ക്യൂ Immigration nu വേണ്ടി..2hrs നുള്ളില്‍ എല്ലാം കഴിയണം..

Immigration counteril ഒരു ചുള്ളന്‍ സായിപ്പ് ..Trevor . വേഗം clearance കിട്ടി.. ഓടിപ്പോയി luggage collect ചെയ്ത് അടുത്ത counteril കൊടുത്ത് ടെര്‍മിനല്‍ 3 യിലേയ്ക് ഓടി.. അവിടെയ്ക്ക് ഒരു ചെറിയ ട്രെയിന്‍ യാത്ര ഉണ്ട്. ടെര്‍മിനല്‍ 3 യില്‍ ഒരു പാട് counter ഉണ്ട് .. അതില്‍ ഞങളുടെ കണ്ടു പിടിക്കാന്‍ അകെ 10mins മാത്രം ഉണ്ട് . ഓട്ടം തുടങ്ങി.. അവിടെത്തിയപ്പോള്‍ വീണ്ടും ചെക്കിംഗ് ബെല്‍റ്റ്‌,shoes , ഗോള്‍ഡ്‌ എല്ലാം ചെക്ക്‌ ചെയ്യണം . വീണ്ടും ഓട്ടം..അങ്ങനെ ഓടി ഓടി flighil എത്തി.. കാന്തന്‍ ഓടി കയറി.. പിന്നാലെ കയറാന്‍ ശ്രമിച്ച എന്നെ ഒരു മദാമ്മ തടഞ്ഞു..നമ്മുടെ ബസ്‌ കണ്ടക്ടര്‍ പോലെ.. ചെറിയ ഫ്ലൈറ്റ് ആണ് കെന്റുക്കി ലേയ്ക്ക് .. ആള് തികഞ്ഞു എന്നാണാവോ..ആ മദാമ്മ എന്തോ പറയുന്നുണ്ട് .. എന്റെ കാന്തന്‍ എന്തോ കൈ കൊണ്ട് കാണിക്കുന്നു ,ടാറ്റാ ആണോ.. പെട്ടെന്ന് മദാമ്മ ഓടി വന്നു എന്റെ കയ്യിലിരുന്ന ബാഗ്‌ മേടിച്ചു.എന്നിട്ട് എന്നോട് അകത്തേയ്ക് പോകാന്‍ പറഞ്ഞു.. ചെറിയ ഫ്ലൈറ്റ് ആയതു കൊണ്ട് ആ ബാഗ്‌ സീറ്റ്‌ നു മുകളില്‍ വയ്കാന്‍ പറ്റില്ലത്രേ.. അവര്‍ വേറെവിടെയോ വചോളാം എന്നാണ് പറഞ്ഞത്.. ഇപ്പോള്‍ ടൈം 2 .30 pm അമേരിക്കന്‍ ടൈം.. എന്റെ വാച്ചിലും
കെന്റുക്കി യിലേയ്ക് 45 minutes ഫ്ലൈറ്റ് ..
കെന്റുക്കി-Louisville
സമയം 2 .15 pm kentuky യില്‍ (എന്റെ വാച്ചില്‍ 3 .15 pm ചിക്കാഗോ ടൈം ).... നന്നായി വിശക്കുന്നുണ്ടായിരുന്നു .ലഞ്ച് നു സമയമായി എന്ന് കാന്തനോട് പറഞ്ഞപ്പോള്‍ അതു നമ്മള്‍ കഴിച്ചല്ലോ എന്നാരുന്നു മറുപടി.ശരിയാണ് ചിക്കാഗോ ഇറങ്ങിയപ്പോള്‍ സമയം 1 .00pm ആരുന്നു flighil നിന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത് . സമയത്തെ പുറകിലാക്കുന്ന യാത്ര ഇവിടെ അവസാനിക്കുന്നു...അപ്പോഴും luggage എത്തിയിട്ടില്ല.. ഞങ്ങള്‍ താമസിച്ചത് കൊണ്ട് luggage നെക്സ്റ്റ് ഫ്ലൈറ്റ് ലെ വരൂ. അഡ്രസ്‌ കൊടുത്താല്‍ luggage ഫ്രീ ആയി വീട്ടിലെത്തിക്കും .
അമേരിക്കന്‍ ജീവിതം ഇവിടെ തുടങ്ങുന്നു..

6 comments:

 1. എല്ലാ പോസ്റ്റും വായിച്ചു ..താങ്ക്സ്

  ReplyDelete
 2. ചിക്കാഗോ എയര്‍പോര്‍ട്ടില്‍
  സമയം 1.00 pm (എന്റെ വാച്ചില്‍ 8.00pm bressels time)

  കെന്റുക്കി-Louisville
  സമയം 2 .15 pm kentuky യില്‍ (എന്റെ വാച്ചില്‍ 3 .15 pm ചിക്കാഗോ ടൈം )....

  മനുഷ്യനെ വട്ടുപിടിപ്പിക്കുന്ന ഓരോ മാരണങ്ങൾ!

  അല്ല ആരാ ഇതൊക്കെ കണ്ടുപിടിച്ചേ!?

  ബൂലോക മടിച്ചിക്കൊരു പണിയിരിക്കട്ടെ.
  പറഞ്ഞു താ!

  (എഴുത്തു നന്നായിട്ടുണ്ട്, ട്ടോ!)

  ReplyDelete
 3. @jayanEvoor എന്നാ പറയാനാ.. കുറച്ചു എഞ്ചിനീയറിംഗ് പഠിച്ചതിന്റെ സൂക്കെടാന്നാ തോന്നുന്നേ ..... ചുമ്മാ ഒരു രസം ..... കുറെ ആലോചിച്ചാഇത് കണ്ടു പിടിച്ചേ :)

  @jazmikkutty thanks

  ReplyDelete
 4. Lakshmi,

  Nice articles. keep on writing

  ReplyDelete