Wednesday, November 24, 2010

അങ്ങനെ ഞാനും...

പണ്ട് പണ്ട് ഒരു university എക്സാം ന്റെ തലേ ദിവസം
നട്ടുച്ച ..തലയ്ക്കു മുകളില്‍ സൂര്യെട്ടെന്‍ കത്തിജ്വലിച്ചു നിക്കുന്നു.ടെറസിന്റെ സൈഡില്‍ വാട്ടര്‍ ടാങ്കിന്റെ തണലില്‍ switching theory പുസ്തകവുമായ് ഞാനും...

ജഗദീഷിനെ പോലെ കണ്ണടച്ചാലോചിച്ചു ആലോചിച്ചു ഞാന്‍ ഒരു സ്വപ്നം കണ്ടു .... അല്ലേലും പരിക്ഷയുടെ തലേ ദിവസം അന്ന് വരെ ഇല്ലാത്ത കല വാസനകള്‍ ഉടലെടുക്കുമല്ലോ? മടിച്ചില്ല ,ഒരു പേപ്പറും പേനയുമെടുത്ത് തുടങ്ങി...

അത് വരെ ഉറക്കം തൂങ്ങിയിരുന്ന ആള്‍ കുത്തിക്കുരികുന്നത് കണ്ട് എന്റെ റൂം മേറ്റ്‌ ഓടി വന്നു.. അവളുടെ ഫസ്റ്റ് റാങ്ക് ഞാന്‍ അടിച്ചു മാറ്റിയാലോ ?. അല്ലേലും ഞാനും ഫസ്റ്റ് ആണ്.. പുറകിന്നു ഫസ്റ്റ്..
അവള്‍ കുശുംബിയാനെലും ഒരു സഹൃദയയാണ് . നേരെ ആ പേപ്പര്‍ ,പിള്ളേരെ പിടിക്കാന്‍ നടക്കുന്ന ആര്‍ട്സ് സെക്രെട്രിയുടെ കയ്യില്‍ കൊടുത്തു..എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്സ് ഫെസ്റിവല്‍ നടത്താന്‍ നല്ല വിഷമമാണ്.

ഞാന്‍ ഈ വിവരം അറിയുന്നത് പരിക്ഷയെല്ലാം കഴിഞ്ഞു അടുത്ത semester തുടങ്ങി ലാബ്‌ നടക്കുമ്പോഴാണ്...

അകെ ഒരു bread ന്റെ വലിപ്പമുള്ള breadbordil 7 പേര്‍ circuit ഉണ്ടാക്കുന്നു... ടീമിലെ 8 th മെമ്പര്‍ ആയ ഞാന്‍ ,പലര് തല്ലിയാല്‍ പാമ്പ് ചാകില്ല എന്ന് വിശ്വസിച്ചു അടങ്ങിയിരിക്കുന്നു.

അതാ ലാബിന്റെ മുന്‍പില്‍ ഒരു തല ..ഞങ്ങളുടെ സീനിയര്‍ സോഡ ചേട്ടന്‍ ... മൂപ്പരുടെ specs സോഡാ ഗ്ലാസ്‌ ആണ്..

എന്നെ തിരക്കിയാണ്.. മലയാളം കഥാ രചനയ്ക്ക്...

ടീച്ചര്‍ എന്നെ ഒന്ന് അടിമുടി നോക്കി...എന്നിട്ട് തലയാട്ടി.

ആദ്യമായാണ് കഥാരചനയുടെ ഒരു venue കാണുന്നത്...

ഭയങ്കര നിശബ്ദത... അകെ 7 പേര്‍ .. ചെന്ന പാടെ ഒരു സീനിയര്‍ 2 -3 A4 sheet പേപ്പര്‍ തന്നു... എനിക്ക് സന്തോഷമായി .. ബാക്കിയുള്ളത് assignment എഴുതാന്‍ എടുക്കാമല്ലോ...

സമയം 2hrs ... ഇഷ്ടമുള്ള ടോപ്പിക്ക് ....

ഞാന്‍ നമ്മുടെ സ്വപ്നം തന്നെയങ്ങ് തട്ടി...1hr നുശേഷം കൂള്‍ ആയി പോന്നു .. ബാക്കി 2 പേപ്പറും ആയി.

പിറ്റേ ദിവസം ആര്‍ട്സ് സെക്രെട്രി റൂമിന് മുന്‍പില്‍ നാളെ intercollege competition ഉണ്ട്.മലയാളം കഥാരചന.

എനിക്ക് കഥ ഒന്നും എഴുതാനറിയില്ല ....എന്ന് ഞാന്‍ ..പിന്നെ എങ്ങെനാ നിനക്ക് ഇന്നലെ സെക്കന്റ്‌ prize kitiyath എന്ന് സീനിയര്‍..

:) അങ്ങനെ ഞാനും കഥാകാരിയായി..

ജീവിതം ഒരു സില്‍സില ഹോയ് സില്‍സില

വിചിത്രമായ സ്വപ്നങ്ങള്‍ കാണുക എന്റെ മാത്രമല്ല ,മിക്കവാറും എല്ലാവരുടെയും ഹോബി ആണ്.

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുട്ടായിയും , കളിപ്പാട്ടവും ,പുത്തനുടുപ്പും സ്വപ്നം കണ്ടു...

സ്കൂള്‍ പോകുമ്പോള്‍ ടീച്ചര്‍ answer പേപ്പര്‍ തരുന്നത് സ്ഥിരമായി സ്വപ്നം കണ്ടു....Daisy എന്ന സിനിമ കണ്ടപ്പോള്‍ വെള്ളക്കുതിരയുടെ പുറത്ത് കയറി സ്കൂളില്‍ പോകുന്നത് സ്വപ്നം കണ്ടു... ഒരിക്കല്‍ കുറെ വ്യത്യസ്ത നിറങ്ങളിലുള്ള കാറുകള്‍ സ്വപ്നം കണ്ടപ്പോള്‍ സ്വപ്നം colourful ആണെന്ന് മനസിലായി .

പിന്നെ ഒരിക്കല്‍ ഒരു സ്വപ്നം എന്നെ കഥാകാരിയാക്കി ..... At least ആ label കിട്ടി :)

ഇനി ആ കഥ പറഞ്ഞു ബോറടിപ്പിക്കാം .... കുറെ നാളായി ഞാന്‍ ഒറ്റയ്കിരുന്നു ബോറടിക്കാന്‍ തുടങ്ങിയിട്ട് ...

അക്കരകാഴ്ചകള്‍ 2 -3 വട്ടം കണ്ടു.Youtubil ഒരു സിനിമ പോലും ബാക്കിയില്ല... സൈബെര്‍ജാലകം എന്നും അരിച്ചു പെറുക്കും... ഗുരുസ്ഥാനീയരോക്കെ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി ബുക്ക്‌ പബ്ലിഷ് ചെയ്യാന്‍ പോയി.

ആകെ ജീവിതം ഒരു സില്‍സില ഹോയ് സില്‍സില
ഇനി നിങ്ങളും കുറച്ചു ബോറടിക്കു...

Tuesday, November 23, 2010

അക്കരെ അക്കരെ അക്കരെ - 5

അങ്ങനെ ചിക്കാഗോ എയര്‍പോര്‍ട്ടില്‍
സമയം 1.00 pm (എന്റെ വാച്ചില്‍ 8.00pm bressels time)
ഇത് ഒരു ഓട്ടത്തിന്റെ കഥയാണ് .ആദ്യം immigration ക്ലിയര്‍ ചെയ്യണം... ഒരു കുട്ടി ഇന്റര്‍വ്യൂ.. ബ്രെസ്സെല്സ് നിന്ന് ഒരു പേപ്പര്‍ തന്നിരുന്നു .. കുറെ answers fill ചെയ്യാന്‍.. എവിടെ നിന്ന് വന്നു..എങ്ങോട്ട് പോണു.. ആരാ വിസ സ്പോണ്‍സര്‍ ചെയ്യുന്നത്..കയ്യില്‍ ഫുഡ്‌,vegetables etc ethenkilumundo ? (ബ്രെസ്സെല്സ് സില്‍ വച്ച് 100 ml കൂടിയ എന്തെങ്കിലും liquid ഉണ്ടെകില്‍ (ഓയില്‍ ,ക്രീം) അവര്‍ അതു മേടിച്ചു കളയും. എന്റെ ഒരു OLAY ക്രീം പോയി... quantity ബോട്ടിലില്‍ പ്രിന്റ്‌ ചെയ്തതാണ് അവര്‍ നോക്കുന്നത് .. എന്റെ കയ്യില്‍ ഉണ്ടാരുന്ന contact ലെന്‍സിന്റെ ക്ലീനിംഗ് solution അവര്‍ എന്റെ കയ്യില്‍ ഒഴിച്ച് കാണിക്കാന്‍ പറഞ്ഞു..)

പിന്നെ ഒരു നീണ്ട ക്യൂ Immigration nu വേണ്ടി..2hrs നുള്ളില്‍ എല്ലാം കഴിയണം..

Immigration counteril ഒരു ചുള്ളന്‍ സായിപ്പ് ..Trevor . വേഗം clearance കിട്ടി.. ഓടിപ്പോയി luggage collect ചെയ്ത് അടുത്ത counteril കൊടുത്ത് ടെര്‍മിനല്‍ 3 യിലേയ്ക് ഓടി.. അവിടെയ്ക്ക് ഒരു ചെറിയ ട്രെയിന്‍ യാത്ര ഉണ്ട്. ടെര്‍മിനല്‍ 3 യില്‍ ഒരു പാട് counter ഉണ്ട് .. അതില്‍ ഞങളുടെ കണ്ടു പിടിക്കാന്‍ അകെ 10mins മാത്രം ഉണ്ട് . ഓട്ടം തുടങ്ങി.. അവിടെത്തിയപ്പോള്‍ വീണ്ടും ചെക്കിംഗ് ബെല്‍റ്റ്‌,shoes , ഗോള്‍ഡ്‌ എല്ലാം ചെക്ക്‌ ചെയ്യണം . വീണ്ടും ഓട്ടം..അങ്ങനെ ഓടി ഓടി flighil എത്തി.. കാന്തന്‍ ഓടി കയറി.. പിന്നാലെ കയറാന്‍ ശ്രമിച്ച എന്നെ ഒരു മദാമ്മ തടഞ്ഞു..നമ്മുടെ ബസ്‌ കണ്ടക്ടര്‍ പോലെ.. ചെറിയ ഫ്ലൈറ്റ് ആണ് കെന്റുക്കി ലേയ്ക്ക് .. ആള് തികഞ്ഞു എന്നാണാവോ..ആ മദാമ്മ എന്തോ പറയുന്നുണ്ട് .. എന്റെ കാന്തന്‍ എന്തോ കൈ കൊണ്ട് കാണിക്കുന്നു ,ടാറ്റാ ആണോ.. പെട്ടെന്ന് മദാമ്മ ഓടി വന്നു എന്റെ കയ്യിലിരുന്ന ബാഗ്‌ മേടിച്ചു.എന്നിട്ട് എന്നോട് അകത്തേയ്ക് പോകാന്‍ പറഞ്ഞു.. ചെറിയ ഫ്ലൈറ്റ് ആയതു കൊണ്ട് ആ ബാഗ്‌ സീറ്റ്‌ നു മുകളില്‍ വയ്കാന്‍ പറ്റില്ലത്രേ.. അവര്‍ വേറെവിടെയോ വചോളാം എന്നാണ് പറഞ്ഞത്.. ഇപ്പോള്‍ ടൈം 2 .30 pm അമേരിക്കന്‍ ടൈം.. എന്റെ വാച്ചിലും
കെന്റുക്കി യിലേയ്ക് 45 minutes ഫ്ലൈറ്റ് ..
കെന്റുക്കി-Louisville
സമയം 2 .15 pm kentuky യില്‍ (എന്റെ വാച്ചില്‍ 3 .15 pm ചിക്കാഗോ ടൈം ).... നന്നായി വിശക്കുന്നുണ്ടായിരുന്നു .ലഞ്ച് നു സമയമായി എന്ന് കാന്തനോട് പറഞ്ഞപ്പോള്‍ അതു നമ്മള്‍ കഴിച്ചല്ലോ എന്നാരുന്നു മറുപടി.ശരിയാണ് ചിക്കാഗോ ഇറങ്ങിയപ്പോള്‍ സമയം 1 .00pm ആരുന്നു flighil നിന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത് . സമയത്തെ പുറകിലാക്കുന്ന യാത്ര ഇവിടെ അവസാനിക്കുന്നു...അപ്പോഴും luggage എത്തിയിട്ടില്ല.. ഞങ്ങള്‍ താമസിച്ചത് കൊണ്ട് luggage നെക്സ്റ്റ് ഫ്ലൈറ്റ് ലെ വരൂ. അഡ്രസ്‌ കൊടുത്താല്‍ luggage ഫ്രീ ആയി വീട്ടിലെത്തിക്കും .
അമേരിക്കന്‍ ജീവിതം ഇവിടെ തുടങ്ങുന്നു..

അക്കരെ അക്കരെ അക്കരെ - 4

bressels to Chicago
കൂതറ എയര്‍ലൈന്‍സ്‌ = അമേരിക്കന്‍ എയര്‍ലൈന്‍സ് ( ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഞാന്‍ ഓര്‍മ വച്ചിട്ട് കയറിട്ടില്ലാട്ടോ )
Flightil കയറിയപ്പോള്‍ കണ്ട തുരുമ്പിച്ച വാതിലും ,അമ്മച്ചി മദാമ്മമാരും ഇത് സാക്ഷ്യപ്പെടുത്തി.

കാന്തന്റെ സീറ്റ്‌ വേറെ ആണ്.ലെഫ്റ്റ് സൈഡില്‍ ഒരു തുര്‍ക്കിക്കാരന്‍ ,റൈറ്റ് സൈഡില്‍ ഒരു അമേരിക്കക്കാരി ,നടുവില്‍ ഈ പാവം ഞാനും...
പൂങ്കണ്ണിരു പ്രവഹികുമെന്നു മനസിലായപ്പോള്‍ കാന്തന്‍ മദാമ്മയുമായി സീറ്റ്‌ എക്സ്ചേഞ്ച് ചെയ്തു...

വീണ്ടും ഫുഡ്‌ അടി...ഓറഞ്ച് ജ്യൂസ്‌, പാസ്ത,
സമയം 11 .30 am ഇപ്പോള്‍ എന്റെ വാച്ചിലും bressels ടൈം ആണ്.
വീണ്ടും ഉറക്കം.. പിന്നെ 7 .30 p m ആയപ്പോള്‍ എണീറ്റു. പച്ച വെള്ളപോലും ഇതിനിടയ്ക്ക് ഇവര്‍ തന്നിട്ടില്ല..ഇതിനിടയ്ക്ക് ഇപ്പുറത്തെ തുര്‍ക്കികാരന്‍ എന്റെ പകുതി സീറ്റ്‌ അടിച്ചെടുത്ത് ഉറങ്ങുന്നു.കലി മൂത്ത് ഞാന്‍ ഐര്‍ഹോസ്റെസ്സ് മാരെയെല്ലാം നോക്കി പേടിപ്പിച്ചു.. അവര്‍ പേടിച്ചു ഒരു sandwich കൊണ്ടുതന്നു
അങ്ങനെ ചിക്കാഗോ എത്തി...


അക്കരെ അക്കരെ അക്കരെ - 3


Delhi to bressels

സമയം 2 .am .. flightil കയറി ഉറക്കം തുടങ്ങി .എന്റെ വാച്ചില്‍ ഒരു 9 .00 am ആയപ്പോള്‍ എയര്‍ ഹോസ്റെസ്സ് കുലുക്കിയുണര്‍ത്തി. ഒരു വീക്ക് വെച്ച് കൊടുക്കാന്‍ തോന്നിയതാ .. പക്ഷെ ചേച്ചിയുടെ കയ്യില്‍ ഫുഡ്‌ ഉണ്ടായിരുന്നു..മസാല ദോശയുടെ ഒരു ചെറിയ കഷണവും ,ഫ്രൂട്ട് സലാടും ,ചായയും കഴിച്ചു വീണ്ടും ഉറക്കം തുടങ്ങി...

bressels എത്തിയപ്പോള്‍ സമയം എന്റെ വാച്ചില്‍ 1 .50 pm .... പക്ഷെ bressels ടൈം 9 .00 am ... സമയത്തിന്റെ കളി ഇവിടെ തുടങ്ങുന്നു... 10 .10 am ആണ് next flight . കാന്തന്‍ കയ്യില്‍ ഉള്ള dollars കൊടുത്ത് ഒരു sandwich വാങ്ങിത്തന്നു.. ബാക്കി കിട്ടിയ യൂറോ നാണയങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ പോക്കറ്റിലിട്ടു..പിന്നെ വീട്ടിലേയ്ക്ക് വിളിക്കാന്‍ ഒരു ശ്രമം നടത്തി..calling കാര്‍ഡ്‌ മേടിക്കാം .. പക്ഷെ അത് മുതലാവില്ല.. അതു കൊണ്ട് കൈയിലുള്ള യൂറോ നാണയങ്ങള്‍ വച്ച് pay ഫോണില്‍ ഒന്ന് ശ്രമിച്ചു നോക്കി നടന്നില്ല...പിന്നെ കുറെ നേരം വായി നോക്കി നടന്നു... കറക്റ്റ് ടൈം ആയപ്പോള്‍ അമേരിക്കന്‍ എയര്‍ലൈന്‍സ്‌ കൌണ്ടര്‍ തുറന്നു..അവിടുള്ള മദാമ്മ അമ്മച്ചിമാര്‍ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം ഞങ്ങളെ കടത്തി വിട്ടു.TCS ലുഫ്താന്‍സ എയര്‍ലൈന്‍സ്‌ tickets തരാത്തതില്‍ എന്റെ കാന്തന്‍ ദേഷ്യപ്പെടുന്നുണ്ടായിരുന്നു.

അക്കരെ അക്കരെ അക്കരെ -2
ഇനി ഡല്‍ഹി എയര്‍പോര്‍ട്ടില്‍
അമ്മോ കിടിലന്‍.... ഇത് ഇന്ത്യയില്‍ തന്നെ ... കാന്തനെ ഒന്ന് നുള്ളി നോക്കി... തന്നെ തന്നെ ഇന്ത്യയില്‍ തന്നെ ...

ഡല്‍ഹി ആണെന്ന് പറഞ്ഞിട്ടെന്നാ കാര്യം ... അതിനുള്ളില്‍ മുഴുവന്‍ മലയാളികള്‍ ആണ്..

മലയാളി സെക്യൂരിറ്റി പോലീസിന്റെ ഫ്രീ ഉപദേശം കിട്ടി ..
വല്ലതും മനസമാധാനത്തോടെ കഴിക്കണമെങ്കില്‍ എയര്‍പോര്‍ട്ട് നു പുറത്തു പോയി കഴിക്കണം... എയര്‍പോര്‍ട്ട് നുള്ളില്‍ തന്നെ നമ്മള്‍ അമേരിക്കയിലെത്തും.ഒരു ചായ $1 ( 40 റുപീസ് ) കൊടുത്തു മേടികുമ്പോഴെയ്കും നമ്മള്‍ അമേരിക്കകാര്‍ ആവും ...