Thursday, March 3, 2011

കെന്റുക്കി ബ്ലോഗ്‌ മീറ്റ്‌

ബൂലോകമാകെ ബ്ലോഗ്‌ മീറ്റ്‌... ജിദ്ദയില്‍ നടന്നു .. തുഞ്ചന്‍ പറമ്പില്‍ നടക്കാന്‍ പോന്നു ... ബ്ലോഗ്ഗര്‍മാര്‍ മീറ്റ്‌ ചെയ്യുന്നു.വിശേഷങ്ങള്‍ .. ഫോട്ടോസ് .. ആകെ ജഗപൊക......
മടിച്ചിയാണേലും ഞാന്‍ അസൂയക്കാരി അല്ലാണ്ടിരിക്കുമോ ?.
ഞാനും നടത്തി ഒരു ബ്ലോഗ്‌ മീറ്റ്‌ Date- 27/2/2011 venue - Shalimar indian restaurant,kentucky
പങ്കെടുത്ത ബ്ലോഗേഴ്സ് -ഞാന്‍,അനീഷ്‌ (http://aapekshikam.blogspot.com/)
ഫുഡ്‌ മെനു - ഘീ റൈസ്,നാന്‍ ,ബട്ടൂര,തന്തുരി ചിക്കന്‍,ചിക്കന്‍ പക്കൊട,മട്ടന്‍ കുറുമ,ചിക്കന്‍ മുഘ്ലായ്, ആലു ഗോബി,പാലക് പനീര്‍,പായസം (2 ),ഫ്രൂട്ട് സാലഡ്, രസ്മലായി ,ഗുലാബ് ജാമുന്‍ etc
കുറച്ചു കൂടിപ്പോയോ ? എന്നാ ചെയ്യാനാ എല്ലാം ഉണ്ടാരുന്നു ..

2.oo pm ചര്‍ച്ചകള്‍ ആരംഭിച്ചു .. 2.15pm ആയപ്പോള്‍ ഫുഡ്‌ കിട്ടി .. അത് തീര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ബ്ലോഗ്‌ നെ കുറിച്ച് പിന്നൊന്നും സംസാരിക്കാന്‍ സമയം കിട്ടീല്ല ..പിന്നെ അടുത്ത മീറ്റിനു തുടരാം എന്ന് തീരുമാനിച്ച് ഞങ്ങള്‍ വീട്ടിലേയ്ക്ക് തിരിച്ചു .
P.S
അനീഷ്‌ എന്റെ ഭര്‍ത്താവ് ആകുന്നു ..ആള്‍ കുറെ നാളായി ബിസി ആയതു കൊണ്ട് ബൂലോകത്ത് സജീവമല്ല..
കെന്റുക്കിയില്‍ മലയാളി ബ്ലോഗേഴ്സ് ഉണ്ടെങ്കില്‍ മീറ്റ്‌ തീരുമാനിക്കാം.ഞങ്ങളും വരാം ..

17 comments:

 1. ഭൂലോകത്ത് ഇത്രയും ബ്ലോഗേഴ്സ് ഉള്ള സ്ഥിതിക്ക് ഇതും ഒരു സൗകര്യം ... രണ്ടു ഒരുമിച്ചിരുന്നു ബ്ലോഗേഴ്സ് ഈറ്റിയാലും മീറ്റ്‌ ആകുന്ന കാലം വിദൂരമല്ല ...അതിന്റെ ഉപജ്ഞാതാക്കള്‍ എന്നാ നിലക്ക് രണ്ടു പേര്‍ക്കും ആശംസകള്‍ ....

  ReplyDelete
 2. ഹമ്മേ...ഒരു ബ്ലോഗ്‌ മീറ്റില്‍ ആ ഹോട്ടല് കാലി ആയി കാണ്മല്ലോ...മെനുവില്‍ വേറെ എന്തെങ്ങിലും ബാകി ഉണ്ടായിരുന്നോ ?

  ReplyDelete
 3. കയ്യില്‍ ഇഷ്ടം പോലെ കാശും സമയവും ഉണ്ടെങ്കില്‍ ദിവസവും ബ്ലോഗു മീറ്റും ഈറ്റും നടത്താലോ ..:)പക്ഷെ പാവം പിള്ളേരെ കൂട്ടാതിരുന്നത്‌ കഷ്ടമായി പോയി

  ReplyDelete
 4. ദിവസവും ബ്ലോഗ്മീറ്റോ ?!
  മീറ്റെന്നാല്‍ ഈറ്റെന്ന് അക്ഷേപിക്കാനുള്ള ഈ ഗൂഢാലോചനക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു :)

  ReplyDelete
 5. @Noushad Vadakkel ബൂലോകബ്ലോഗ്‌ ഗുരുക്കള്‍ വഴക്ക് പറയുമെന്നാ കരുതിയത്‌ .ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഉള്ള സങ്കടവും അസൂയയും കൊണ്ട് ചെയ്ത ഒരു വികൃതിയാണ് . :) ക്ഷമിക്കണം . കെന്റുക്കിയില്‍ ഉള്ള വേറെ മലയാളം ബ്ലോഗേഴ്സ് നെ കണ്ടു പിടിക്കാമെന്നും കരുതി .

  @അഞ്ജു / 5u :)

  @Captain Haddock & രമേശ്‌അരൂര്‍ അത് buffet ആയിരുന്നു .ഒന്ന് പൊലിപ്പിച്ചു എഴുതിയതാ ..

  @chithrakaran:ചിത്രകാരന്‍ ഇത് ഗൂഢാലോചന അല്ല.. വെറുമൊരു വികൃതി ....അത്ര മാത്രം ..

  ReplyDelete
 6. ഒരു മെയിലയച്ചിരുന്നുവെങ്കിൽ ഞാനും കൂടി വന്നേനില്ലേ...

  ReplyDelete
 7. മുന്‍കൂട്ടി അറിയിക്കേണ്ടതായിരുന്നു ....

  ReplyDelete
 8. കെട്ട്യോളെ കൊണ്ട് ഒരു പാചക ബ്ലോഗ്‌ ഉണ്ടാക്കി ഞാനും ഇടും ഒരു മീറ്റ്‌ ഈറ്റ് പോസ്റ്റ്‌.
  (നീ എഴുതി കൊല്ലുന്നത് പോരഞ്ഞിട്ടാണോ കെട്ട്യോളുടെ വക പാചക വധം എന്ന് ആലോചിച്ചു ല്ലേ..? മനസ്സിലായി. )

  ReplyDelete
 9. ഞാൻ കെന്റക്കിയിൽ വന്നു.
  ആരെയും കാണാത്തതുകൊണ്ട് ഒറ്റയ്ക്ക് ചിക്കൻ തിന്നു മടങ്ങി!

  ReplyDelete
 10. ഹ ഹ ഹാ… മീറ്റായാലും തീറ്റി ആയാലും എപ്പോഴും നടക്കുന്നതല്ലെ…

  ReplyDelete
 11. വ്യത്യസ്തമായ ഒരു ബ്ലോഗ്‌ മീറ്റ്‌..
  ആശംസകള്‍..

  ReplyDelete
 12. ഇത്രേം വിഭവങ്ങളുണ്ടെങ്കില്‍ ഞങ്ങള്‍ ഒരാഴ്ച ബ്ലോഗ് മീറ്റ് (ഈറ്റ്) നടത്തിയേനെ...

  ReplyDelete