Wednesday, September 8, 2010

അക്കരെ അക്കരെ അക്കരെ - 1

ആദ്യത്തെ വിസ
2005 സെപ്റ്റംബര്‍ മാസത്തിലാണ് ഞാന്‍ പാസ്പോര്‍ട്ട്‌ എടുത്തത് . ആദ്യമായി ഒരു വിസ അതില്‍ പതിയ്ക്കപ്പെട്ടു ... പ്രിയതമന്റെ സഹായത്താല്‍ .... ഒരു അമേരിക്കന്‍ വിസ ..

ആദ്യത്തെ അല്ല രണ്ടാമത്തെ വിമാന യാത്ര

ആദ്യത്തേത്‌ ചെറിയ കുട്ടിയായിരുന്നപ്പോഴാണ് ..... അതിനെക്കുറിച്ച് വലിയ ഓര്‍മയില്ല .. air hostess കൊണ്ടുതന്ന Eclairs chocolates മാത്രം ഓര്‍ക്കുന്നു.

ഇന്ന് ഒന്നല്ല 2 - 3 flightil യാത്ര ചെയാനുള്ള വകുപ്പുണ്ട് ... tcs അല്ലെ സ്പോണ്‍സര്‍ ....

4 connection flights

Chennai to Delhi
Delhi to Bressels
Bressels to Chicago
chicago to Kentucky


ചെന്നൈ to ഡല്‍ഹി
വീണ്ടും പ്രിയതമന്റെ കാരുണ്യം .വിന്‍ഡോ സീറ്റ്‌ അടിച്ചു മാറ്റി. വിമാനം പറന്നുയര്‍ന്നപ്പോള്‍ സന്തോഷമായി. ഒന്ന് തൊടാന്‍ ഒരുപാടു കൊതിച്ചിട്ടുള്ള പഞ്ഞിതുണ്ടുകള്‍ക്കിടയിലൂടെ ഒരു യാത്ര .... പക്ഷെ കുറെ കഴിഞ്ഞപ്പോള്‍ ഒന്നും കാണാനില്ല ... വെള്ള നിറവും വെയിലും മാത്രം...പിന്നെ ജെറ്റ് airways ന്റെ ഫിലിം collections നോക്കാന്‍ തുടങ്ങി.പുതിയ പടമൊന്നുമില്ല.ഇനി ഗെയിംസ്... അതും മടുത്ത് അപ്പുറത്ത് ഇരിക്കുന്ന കാന്തനെ (കൊന്തനെ അല്ലാട്ടോ ) ശല്യപ്പെടുത്താന്‍ തുടങ്ങി.. അത് കണ്ടിട്ടാവും air hostess ചേച്ചി ഫുഡും ആയി ഓടി വന്നു..ചോക്ലേറ്റ് കേക്ക് ,cutlet പോലെ ഒരു സംഭവം ...നല്ല വിശപ്പുണ്ടാരുന്നത് കൊണ്ട് പിന്നൊന്നും നോക്കാന്‍ പോയില്ല ....