Thursday, January 27, 2011

പ്രീഡിഗ്രി -ലാസ്റ്റ് ബാച്ച്

2001 - ല്‍ പ്രീ-ഡിഗ്രി എന്ന ഒരു സുന്ദരമായ കാലഘട്ടം അവസാനിച്ചു.അവസാന ബാച്ചില്‍ പഠിക്കുവാന്‍ ഭാഗ്യം കിട്ടിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഞാന്‍.
യുണിഫോര്‍മില്‍ നിന്ന് മാറി വര്‍ണച്ചിറകുകള്‍ മുളയ്ക്കുന്ന കാലം... സമരം ധര്‍മമായെടുത്തിരുന്ന സനാതന ധര്‍മ്മ കലാലയത്തിലെയ്ക്ക് എന്റെ വീട്ടില്‍ നിന്ന് 3 -ആം തലമുറയുടെ പ്രതിനിധിയായി ഞാന്‍ കടന്നു ചെന്നു.
നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് ചുവപ്പ് നിറത്തിലും ,വെള്ള നിറത്തിലും ,നീല നിറത്തിലും ,കാവിയിലും ഉള്ള ബാനറുകള്‍ ..

78 പേര്‍ ഉള്ള ഞങ്ങളുടെ ക്ലാസ്സില്‍, അത്രയും പേര്‍ ക്ലാസ്സില്‍ ഒരുമിച്ച് വന്നത് ഫസ്റ്റ് ഇയര്‍ ന്റെ ഫസ്റ്റ് ഡേ മാത്രമാണ്. തെറ്റിദ്ധരിക്കരുതേ .. ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അവര്‍ പോയത് സിനിമ തീയറ്ററിലേയ്ക്ക് അല്ല. എന്ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളിലെയ്ക്ക് ആയിരുന്നു.ഏറ്റവും ക്ലാസ്സ്‌ കട്ട്‌ ചെയ്ത കുട്ടിക്ക് മെഡിസിനു ആദ്യ 100 - ല്‍ റാങ്ക് കിട്ടി.

വരാന്‍ പോകുന്ന election മുന്‍ നിര്‍ത്തി എല്ലാ പാര്‍ട്ടിക്കാരും ഫസ്റ്റ് ഇയര്‍ ക്ലാസ്സില്‍ കയറി ഇറങ്ങും. 1 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന(ക്യുബയും ,പോളണ്ടും.,ചൈനയും എല്ലാം ഉള്‍പ്പെടുന്ന ) വാചക കസര്‍ത്തിനൊടുവില്‍ ഒരു പാട്ടോ ,മിമിക്രിയോ ഉണ്ടാവും... പാട്ട് ഏഷ്യാനെറ്റ്‌ വോയിസ്‌ ഓഫ് ദി വീക്ക്‌ ഫൈനലിസ്റ്റ് വക... മിമിക്രി ഒരു കുട്ടി ഫിലിം സ്റ്റാര്‍ വക....

election ന്റെ കാര്യം പറയണോ ... ദേ ഇത് പോലെ തന്നെ .. ഇവിടെ ക്ലിക്ക് ചെയ്യൂ

2 വര്‍ഷത്തിനുള്ളില്‍ പോലീസിന്റെ അടി ലൈവ് ആയി എത്ര കണ്ടിരിക്കുന്നു. പ്രീഡിഗ്രി കുഞ്ഞുങ്ങളെ വീട്ടില്‍ വിട്ടിട്ടേ ചേട്ടന്മാര്‍ തല്ലുണ്ടാക്കൂ ..

ജാഥകളില്‍ രക്ത വര്‍ണ ശുഭ്ര പതാകയേന്തി നടക്കുന്ന സീനിയര്‍ ചേട്ടന്മാര്‍ election ന്റെ അന്ന് രാവിലെ കുളിച്ചു കുറി തൊട്ടു അമ്പലത്തിലെ പ്രസാദവുമായി വരുന്നത് ...
കോളേജ് union ഉദ്ഘാടനം .ഇത് പോലെ ..ഇവിടെ ക്ലിക്ക് ചെയ്യൂ
നീളന്‍ വരാന്തകളിലൂടെയുള്ള റൌണ്ട്സ് ... ഡോക്ടര്‍മാര്‍ ഇത്ര റൌണ്ട്സ് നു പോകുന്നുണ്ടാവില്ല ..
പ്രിന്‍സിപ്പല്‍ ന്റെ റൂമിന് തൊട്ടടുത്തായി ഒരു റൂം ഉണ്ട് .റൂം നമ്പര്‍ 36 .. അവിടെയാണ് ലഞ്ച് ബ്രെയ്ക്കില്‍ ഇണക്കിളികള്‍ പ്രണയ സല്ലാപത്തിനെത്തുന്നത് ...
ലൈബ്രറി .. എന്റെ സ്വന്തം സ്ഥലം ... ലൈബ്രറി കാര്‍ഡ്‌ എന്റെ വീട് കണ്ടിട്ടേ ഇല്ല .. ഓരോ ബുക്ക് കിട്ടുമ്പോഴും എന്റെ മുഖത്തെ ആക്രാന്തം കണ്ടു ലൈബ്രറിയിലെ ചേച്ചിയുടെ മുഖത്ത് വിരിയുന്ന ചിരി....
കാന്റീനിലെ ചായയും പരിപ്പുവടയും.
ഒരിക്കലും മടുക്കാത്ത ലാംഗ്വേജ് ക്ലാസുകള്‍...
അവസാന ബാച്ച് ആയതു കൊണ്ട് ലാബ്‌ എക്സാം ടീച്ചേര്‍സ് ന്റെ സഹായത്തോടു കൂടിയായിരുന്നു. zoology എക്സാംനു ഏറ്റവും നല്ല പാറ്റ... botony എക്സാം നു ചെടിയുടെ തണ്ട് തോരന്‍ പോലെ അരിഞ്ഞോണ്ടിരുന്ന എനിക്ക് അവിടെ നിന്ന സര്‍ കറക്റ്റ് section എടുത്തു തന്നു . ജീവിതത്തിലാദ്യമായി കെമിസ്ട്രിക്ക് കറക്റ്റ് റിസള്‍ട്ട്‌ കിട്ടി. ഇടതു വശത്ത ടീച്ചറും വലതു വശത്ത് ലാബ്‌ assistent ഉം നിന്ന് ഹെല്പ് ചെയ്തു.
തിയറി എക്സാം മാത്രം സ്വന്തം കയ്യില്‍...

ഒടുവില്‍ എല്ലാം കഴിഞ്ഞു ,ആ കലാലയ മുത്തശ്ച്ചനോട് വിട ചൊല്ലി, ജീവിതം പടുത്തുയര്‍ത്താന്‍ പ്രൊഫഷണല്‍ കോളേജില്‍ ചേക്കേറിയപ്പോള്‍ ഒരു ആര്‍ട്സ് കോളേജ് ജീവിതത്തിന്റെ വിലയറിഞ്ഞു...
ആ വര്‍ണ ശബളമായ കാലത്തിന്റെ ഇത്തിരി മധുരം നുണയാന്‍ പറ്റിയ ചാരിതാര്‍ത്യത്തോടെ .......

25 comments:

 1. nannaavunundu... bhoolokamadichi veendum active aakunno??

  ReplyDelete
 2. അവസാന ബാച്ച് അപ്പോള്‍ സുഖമുള്ളൊരു ഓര്‍മ്മയായി കൊണ്ടു നടക്കാന്‍ പറ്റിയല്ലേ.:)

  ReplyDelete
 3. അവസാനകാലങ്ങളിലാണ് (99ല്)ഞങ്ങളും പ്രീഡിഗ്രി പഠിച്ചിറങ്ങിയത്.

  ReplyDelete
 4. വെറുതെ പഴയ കാലത്തേക്ക് കൊണ്ടുപോയി. പഴയ കൂട്ടുകാരെയൊന്നും ഇപ്പോള്‍ കാണാറില്ല. മടിപിടിക്കാതെ കോളേജ് വിശേഷങ്ങള്‍ ഇനിയുമെഴുതൂ

  ReplyDelete
 5. " ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അവര്‍ പോയത് സിനിമ തീയറ്ററിലേയ്ക്ക് അല്ല. എന്ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകളിലെയ്ക്ക് ആയിരുന്നു.ഏറ്റവും ക്ലാസ്സ്‌ കട്ട്‌ ചെയ്ത കുട്ടിക്ക് മെഡിസിനു ആദ്യ 100 - ല്‍ റാങ്ക് കിട്ടി "

  " zoology എക്സാംനു ഏറ്റവും നല്ല പാറ്റ... botony എക്സാം നു ചെടിയുടെ തണ്ട് തോരന്‍ പോലെ അരിഞ്ഞോണ്ടിരുന്ന എനിക്ക് അവിടെ നിന്ന സര്‍ കറക്റ്റ് section എടുത്തു തന്നു "

  സൂപ്പര്‍ ആയിട്ടുണ്ട് .. ഉടന്‍ തന്നെ എല്ലാ പോസ്റ്റുകളും വായിക്കാം . കമന്റും പ്രതീക്ഷിക്കാം !!

  ReplyDelete
 6. "" ആ വര്‍ണ ശബളമായ കാലത്തിന്റെ ഇത്തിരി മധുരം നുണയാന്‍ പറ്റിയ ചാരിതാര്‍ത്യത്തോടെ ....... ""

  അതെ ആ മധുരമായ ഓര്‍മ്മകള്‍ ഇവിടെ പോസ്റ്റുകളായി വരട്ടെ...
  മടി പിടിച്ചിരിക്കാതെ എഴുത്ത് തുടരൂ...

  ReplyDelete
 7. @anand :) thanks .. ആക്റ്റീവ് ആകാന്‍ ശ്രമിക്കുന്നു.

  @rare rose സത്യം , കുറച്ചു കൂടെ അടിച്ചു പൊളിച്ചു നടക്കാമായിരുന്നു എന്ന സങ്കടമേ ഉള്ളു ..

  @naushu thanks :)

  @sri ആ നല്ല ഓര്‍മകളെക്കുറിച്ച് എഴുതൂ

  @manoraj വിശേഷങ്ങള്‍ ഒരുപാടുണ്ട് ...ഏറ്റവും നല്ലത് തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ് ..

  @sarath thanks :)

  @riyas മടി മാറ്റാന്‍ തീവ്രമായ പരിശ്രമം തുടങ്ങിയിരിക്കുന്നു ...

  ReplyDelete
 8. facebook ഗ്രൂപ്‌ വഴിയാണ് എത്തിയത്‌. വെറുതെയായില്ല. നല്ല എഴുത്ത്‌..

  ബൂലോഗ മടിച്ചിക്ക്, ഒരിക്കലും ഒരു ആര്‍ട്സ്‌ കോളജില്‍ പഠിച്ചിട്ടില്ലാത്ത ഒരുത്തന്റെ ആശംസകള്‍ ...

  ReplyDelete
 9. kollaam .....ഭാവുകങ്ങള്‍ .
  സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

  ReplyDelete
 10. എത്ര ഓര്‍ത്താലും മടുക്കാത്ത ഒന്ന് കാമ്പസ് കാലം. അവസാന ബാച്ചിനു മുമ്പ് പ്രീഡിഗ്രി പടവിറങ്ങിയതാണ് ഞാന്‍. ഇതുപോലൊക്കെ തന്നെയായിരുന്നു അന്ന് എല്ലാ കാമ്പസുകളും എന്നു തോന്നുന്നു

  ReplyDelete
 11. ഒക്കെയൊരുകാലം....
  കാറ്റാടിയും, പൂവാകയും, രാജമല്ലിയും, ക്യാന്റീൻ കഥകളും...
  ഇടനാഴികളിൽ വിടർന്ന പ്രണയപുഷ്പങ്ങളും, മുദ്രാവാക്യം വിളികളും!

  എല്ലാം മിസ്സായി!

  ReplyDelete
 12. ഒട്ടും മടിയാതെ പോരട്ടെ...!!

  ReplyDelete
 13. ലക്ഷ്മി എവിടെ നിന്നും???സനാതന ധര്‍മ്മ കോളേജ് ????ഞാനും ആ കോളേജിന്‍റ ഒരു പ്രൊഡക്റ്റ് ആണ്.നല്ല രചന.വീണ്ടും വരാം

  ReplyDelete
 14. പ്രീ-ഡിഗ്രി എന്ന ഒരു സുന്ദരമായ കാലഘട്ടം കയ്യെത്തും ദൂരത്ത് നിന്നാ എനിക്ക് മിസ്സായത്.ഒരു വര്‍ക്ഷം കൂടി മുന്‍പ് ജനിച്ചിരുന്നെങ്കില്‍ പ്രീ-ഡിഗ്രിക്ക് പോയി തെണ്ടാമായിരുന്നു

  ReplyDelete
 15. പ്രീഡിഗ്രിക്കൊന്നും ഞാൻ പോയില്ല....
  അതുകൊണ്ടുണ്ടായ നഷ്ടം ഇപ്പൊഴാ മനസ്സിലാവണെ....!

  നന്നായിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 16. അപ്പോൾ ഈ ബൂലോഗ മടിച്ചിക്കോതക്ക് നന്നായി എഴുതാനറിയാം അല്ലേ...
  നന്നായിട്ടുണ്ട് കേട്ടൊ ലക്ഷ്മി.

  ReplyDelete
 17. പ്രീഡിഗ്രിക്ക് എന്നെ ദൂരെ ഒരു വനിതാകോളേജിലാ കൊണ്ട് ചേര്‍ത്തെ, കന്യാസ്ത്രീകള്‍ ,ഇടം വലം തിരിയാന്‍ വിടില്ല.അതിന്റെ കേട് തീര്‍ത്തത്,ഡിഗ്രിക്ക്. ജീവിതത്തിലെ ഏറ്റവും നല്ല കാലം.
  ആശംസകള്‍ ലക്ഷ്മീ....എഴുതൂ ഇനിയും.

  ReplyDelete
 18. നന്നായിരിക്കുന്നു :)

  ReplyDelete
 19. സനാതന ധര്‍മ കോളേജ് ആലപ്പുഴ യാണോ ഭവതിയുടെ കോളേജ് ,,,,,,,,,,,,,ഒരു പുതു തലമുറക്കാരനാണ്.............പഠിച്ചിറങ്ങി(എന്താ പഠിച്ചത് !) ഹ ഹ

  ReplyDelete
 20. Chummma erunna enne college vare konduPoyathil santhoshamundu madichi kutty

  ReplyDelete