Tuesday, January 18, 2011

അങ്ങനെ വീണ്ടും ഞാന്‍ ...........

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച ...

അങ്ങനെ പുളകന്‍ പൊട്ടക്കുളത്തില്‍ കിംഗ്‌ കോബ്ര ആയി.

ആ സുദിനം വന്നെത്തി .. inter -college ഫെസ്റ്റ് - രാഗം ഫെസ്റ്റ് . NIT കാലിക്കറ്റ്‌ ക്യാമ്പസ്‌ ആണ് venue .

കോളേജില്‍ ഞാന്‍ കു ആന്‍ഡ്‌ സു പ്രസിദ്ധ അല്ലാതിരുന്നത് കൊണ്ടും.. നിദ്രയാണെന്‍ ജീവിത ലക്ഷ്യമെന്നു ഉറച്ചു വിശ്വസിച്ചു ക്ലാസ്സിലും ഹോസ്റ്റലിലും ഉറക്കം തൂങ്ങി ജീവിച്ചത് കൊണ്ടും .. ആര്‍ക്കും ഞാന്‍ ഒരു ശല്യമേ ആരുന്നില്ല.. അത് കൊണ്ട് തന്നെ എനിക്കും ആരെയും അറിയുമാരുന്നില്ല.. ആകെ കോളേജിന്റെ ചെയര്‍ പെര്‍സണ്‍ ചേച്ചിയെ ദൂരേന്നു കണ്ടു പരിചയമുണ്ട്.

ഒരു ഭയം ..അറിയാത്ത സ്ഥലം .. അതും അറിയാത്ത പണിക്ക് ..

തലേ ദിവസം ആ ചേച്ചിയെ കണ്ടു കരഞ്ഞു കാലു പിടിച്ചു.. അറിയാതെ പറ്റിയ അബദ്ധം ആണ് .. ഇനി ഇതാര്‍വത്തിക്കില്ല എന്നൊക്കെ പറഞ്ഞു നോക്കി . ആര് കേള്‍ക്കാന്‍..വീണ്ടുംപുളകന്‍ പൊട്ടക്കുളത്തില്‍ കിംഗ്‌ കോബ്ര ... കോളേജിന്റെ അഭിമാനം എന്റെ കയ്യില്‍ ആണെന്ന് വരെ ചേച്ചി പറഞ്ഞു കളഞ്ഞു. ഒരു ചെയര്‍ പെര്‍സണ്‍ ആണ് പറയുന്നതെന്നൊര്‍ക്കണം.മനസില്ലാമനസോടെ ഞാനും സമ്മതിച്ചു.

കോളേജില്‍ നിന്ന് പോകുന്നത് മുതല്‍ ഹോസ്റ്റലില്‍ തിരിച്ചെത്തും വരെ എന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചോളാം എന്നുറപ്പും തന്നു..

കോളേജ് ടീമിലുള്ള എല്ലാവരെയും ചേച്ചി പരിചയപ്പെടുത്തി തന്നു. ആദ്യ ദിവസം എനിക്ക് പരിപാടിയൊന്നും ഇല്ലാത്തതു കൊണ്ട് ഞാന്‍ ചേച്ചിയുടെ നിഴലായ് കറങ്ങി നടന്നു. രണ്ടാമത്തെ ദിവസം .. മലയാളം കഥാ രചന ഓപ്പണ്‍ event ആണ്.ഏതു മരച്ചുവട്ടില്‍ പോയിരുന്നു വേണേലും എഴുതാം . 3pm നു അവിടെത്തിക്കണമെന്നു മാത്രം .

ടോപ്പിക്ക് കിട്ടി . " എന്റെ ഹൃദയം ജെറീക്കൊവിലെ റോസാ പുഷ്പമാണ്... കസാന്‍സാക്കിസ് " ..

എന്ത് ജെറീക്കോ .. ഏതു കസാന്‍സാക്കിസ് ... ഞാന്‍ എന്റെ കൂടെ വന്നവരുടെ മുഖത്തേയ്ക്ക് നോക്കി. അവര്‍ എന്റെ മുഖത്തേയ്ക്കും... ബുജി ലുക്ക്‌ ഉള്ള മഹേഷ്‌ ചേട്ടന്‍ താടി ഉഴിഞ്ഞു കൊണ്ട് " ഒരു എഴുത്തുകാരന്‍ ആണെന്ന് തോന്നുന്നു. " . ഒരു മനുഷ്യനും ഇതാരാണെന്ന് പിടിയില്ല. ചേച്ചി സമാധാനിപ്പിച്ചു. അറിയാവുന്നത് എഴുതിയാല്‍ മതി. അല്ലേലും അറിയന്മേലാത്തതും എഴുതാന്‍ ഇത് university എക്സാം അല്ലല്ലോ ....

എന്തൊക്കെയോ എഴുതിക്കൂട്ടി . 3 pm ആകും വരെ ഗ്രൂപ്പ്‌ ഡാന്‍സ് ടീം ന്റെ പാട്ട് ഓപ്പറേറ്റര്‍ ആയി ടേപ്പ് ഓണ്‍/ഓഫ്‌ ചെയ്തു. പിറ്റേ ദിവസം റിസള്‍ട്ട്‌ വന്നു.പ്രതിക്ഷിച്ച പോലെ തന്നെ സ്വാഹാ ...
ഫ്യുസ് പോയ പോലെ നടന്ന എന്നെ ചേച്ചി വീണ്ടും സമാധാനിപ്പിച്ചു. മലയാളം കവിതാ രചന. അതും ഓപ്പണ്‍ event ആണ്.
ചേച്ചിക്ക് ഓഫീസില്‍ നിന്ന് ഒരു ഫാക്സ് വരാന്‍ ഉണ്ട് . അതിനടുത്താണ് ഈ event നടക്കുന്നത്. ആരുടെയൊക്കെയോ കയ്യില്‍ നിന്ന് ചേച്ചി പേപ്പറും പേനയും സംഘടിപ്പിച്ചു തന്നു. ടോപ്പിക്ക് കിട്ടി ." കാലത്തിന്റെ മാറ്റൊലി" . താഴെ നല്ല കിടിലന്‍ DJ പാര്‍ട്ടി നടക്കുന്നു. " ഓഓ ഹം ദം സോനിയോരേ" ......

നദികളിലെ അനധികൃധ മണല്‍ വാരല്‍ പ്രശ്നമായിരിക്കുന്ന കാലമായിരുന്നു അത്.

ഇന്ന് നദിക്കു വില പറയുന്നവര്‍ നാളെ അമ്മയുടെ മുലപ്പാലിനും വില പറയും .. എന്നൊരു ആശയം മനസിലുണ്ടാരുന്നു.. അതിനെ കാലത്തിന്റെ മാറ്റൊലിയുമായി കണക്ട് ചെയ്തു . അര മണിക്കൂറിനുള്ളില്‍ ഞാന്‍ എഴുതിക്കഴിഞ്ഞു.ചേച്ചിക്ക് ഇനിയും ഫാക്സ് വന്നിട്ടില്ല. ഞാന്‍ എഴുതിയതിയതൊക്കെ വേറെ പേപ്പര്‍ എടുത്ത് ഭംഗിയായി എഴുതാന്‍ തുടങ്ങി.

അപ്പോള്‍ ഒരു ചെക്കന്‍ ഒരു 10 ഷീറ്റ്‌ പേപ്പറും കൊണ്ട് ഞാനിരുന്ന ബെഞ്ചില്‍ വന്നിരുന്നു. ഡസ്ക് കുലുക്കിക്കുലുക്കി അവന്‍ കവിതയെഴുത്ത് തുടങ്ങി. എനിക്കാകെ ഒരു പേപ്പര്‍ ന്റെ ഒരു സൈഡില്‍ എഴുതാനുള്ള കവിതയേ ഉള്ളു. ഇവന്‍ പത്താമത്തെ പേപ്പറും കഴിയാറായി.ഇവന് ഒരു ജ്ഞാനപീഠം കിട്ടാനുള്ള scope ഉണ്ട് .

എന്തായാലും എഴുതിയത് കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

അന്ന് വൈകിട്ട് രാഗം ഫെസ്റ്റ് അവസാനിക്കുകയാണ്.. 5 pm ആയി. ഞങ്ങള്‍ പങ്കെടുക്കുന്ന എല്ലാ event ഉം കഴിഞ്ഞു.റിസള്‍ട്ട്‌ അറിഞ്ഞു . ഇത് വരെ ഞങ്ങളുടെ കോളേജ് നു prize ഒന്നും കിട്ടീട്ടില്ല. മലയാളം കവിതാ രചന യുടെ റിസള്‍ട്ട്‌ അറിഞ്ഞിട്ടില്ല. അതറിയാന്‍ നില്‍ക്കണോ എന്ന് ചേച്ചി എന്നോട് ചോദിച്ചു.അത് വേണോ എന്നൊരു നോട്ടം ഞാന്‍ തിരിച്ചും നോക്കി. അങ്ങനെ ഞങ്ങള്‍ അവിടം വിട്ടു.

ഞാന്‍ എന്റെ പഴയ ജീവിതത്തിലേയ്ക് തിരിച്ചെത്തി.. ആറു മാസം കഴിഞ്ഞു . ഒരു ദിവസം എന്റെ ഒരു classmate തൃശ്ശൂരുകാരന്‍ എന്നെ തിരക്കി വന്നു. "നീ കവിത എഴുതും എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ലല്ലോ ".

ഞാനും അറിഞ്ഞിരുന്നില്ല എന്ന് പറയാന്‍ പോയപ്പോഴെയ്ക്കും അവന്റെ കയ്യില്‍ ഒരു കവര്‍ കണ്ടു രാഗം ഫെസ്റ്റിന്റെ കവര്‍. മലയാളം കവിതാ രചനയ്ക്ക് എനിക്ക് സെക്കന്റ്‌ prize . NIT പഠിക്കുന്ന അവന്റെ കസിന്‍ അവന്റെ കയ്യില്‍ കോളേജില്‍ കൊടുക്കാന്‍ തന്നു വിട്ടതാണ്.

അങ്ങനെ ചക്ക വീണു . മുയല് ചത്തു.

ആ മുയലിനെ ഞാന്‍ എന്റെ resumil ഇപ്പോഴും കൊണ്ട് നടക്കുന്നു.

18 comments:

  1. അങ്ങിനെ മുയല്‍ വീണു ചക്ക ചത്തു‌ അല്ലേ ??

    ReplyDelete
  2. @faisu മദീനെലൊക്കെ അങ്ങനെ ആണല്ലേ ?

    ReplyDelete
  3. hehe...athangane veruthe chathu poya muyal aavillanne...enthayalum dhairyamayi iniyum ezhuthoo.. :)

    ReplyDelete
  4. :D
    രസമുള്ള എഴുത്ത്..അപ്പോള്‍ ചക്ക വീഴുമോന്നൊന്നും ചിന്തിക്കാതെ ഇനീം എഴുതൂന്നേ.ഒരു വെടിക്കുള്ള മരുന്നൊക്കെ ആ തലേല്‍ തീര്‍ച്ചയായും ഉണ്ടാവും.:)

    ReplyDelete
  5. @mulla & Naushu thaks :)

    @rare rose പഴയ കുറെ ഓര്‍മ്മകള്‍ ഒക്കെ കുത്തിക്കുറിക്കാമെന്ന് വിചാരിക്കുന്നു.. പരദൂഷണം പറയാന്‍ കൂട്ടില്ലാത്തത് കൊണ്ട് ഭയങ്കര ബോറടി ... ബൂലോകത്തില്‍ കുറച്ചു കൂട്ടുകാരെ കിട്ടുമെന്ന് കരുതുന്നു ... പരദൂഷണംപറയാന്‍ മാത്രമല്ലാട്ടോ..

    ReplyDelete
  6. :-)oyee.... kidilan!!! Way to Go mam... :-)

    ReplyDelete
  7. ചക്കയെ കൃത്യമായി വീഴ്ത്തുക. ഇനിയും മുയലുകള്‍ ചാവും. നന്നായിട്ടുണ്ട്.

    ReplyDelete
  8. ho ennalum vayya enthu karyavum aadyam cheyyumbol evideninno vanna muyalinte thalayil chakka place cheyyunundallo.....


    sammathikanam......

    ReplyDelete
  9. booloka madichiyaano!!!!?

    ezhuthanam iniyum ere.

    ReplyDelete
  10. ചക്ക വീണായാലും കവിയത്രി എന്ന പേരായില്ലേ?
    :)

    ReplyDelete
  11. ബൂലോക മടിച്ചിയാ എന്നിട്ടും ഇത്ര കൂടുതല്‍ ടൈപ്പ് ചെയ്തു അല്ലെ?
    അപ്പോള്‍ മടിച്ചി എന്ന പേര്‍ മാറ്റണം.
    നല്ല എഴുത്ത്
    ഭാവുകങ്ങള്‍

    ReplyDelete
  12. :) മടി മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു നടക്കുന്നില്ല :(

    @arunji എനിക്ക് വിശ്വസിക്കാന്‍ വയ്യാ.. ആരാ ഈ വന്നു കമന്റ്‌ ഇട്ടതെന്ന് ...

    ReplyDelete
  13. മടി ഒക്കെ മാറ്റി വെച്ച്
    എഴുത്ത് തുടരൂ..ആശംസകള്‍

    ReplyDelete
  14. അന്നത്തെ ആ കവിത കൂടി കാച്ചാമായിരുന്നു..ആ മൊയലിനെ കൊന്നത്..!

    ReplyDelete