Wednesday, November 24, 2010

അങ്ങനെ ഞാനും...

പണ്ട് പണ്ട് ഒരു university എക്സാം ന്റെ തലേ ദിവസം
നട്ടുച്ച ..തലയ്ക്കു മുകളില്‍ സൂര്യെട്ടെന്‍ കത്തിജ്വലിച്ചു നിക്കുന്നു.ടെറസിന്റെ സൈഡില്‍ വാട്ടര്‍ ടാങ്കിന്റെ തണലില്‍ switching theory പുസ്തകവുമായ് ഞാനും...

ജഗദീഷിനെ പോലെ കണ്ണടച്ചാലോചിച്ചു ആലോചിച്ചു ഞാന്‍ ഒരു സ്വപ്നം കണ്ടു .... അല്ലേലും പരിക്ഷയുടെ തലേ ദിവസം അന്ന് വരെ ഇല്ലാത്ത കല വാസനകള്‍ ഉടലെടുക്കുമല്ലോ? മടിച്ചില്ല ,ഒരു പേപ്പറും പേനയുമെടുത്ത് തുടങ്ങി...

അത് വരെ ഉറക്കം തൂങ്ങിയിരുന്ന ആള്‍ കുത്തിക്കുരികുന്നത് കണ്ട് എന്റെ റൂം മേറ്റ്‌ ഓടി വന്നു.. അവളുടെ ഫസ്റ്റ് റാങ്ക് ഞാന്‍ അടിച്ചു മാറ്റിയാലോ ?. അല്ലേലും ഞാനും ഫസ്റ്റ് ആണ്.. പുറകിന്നു ഫസ്റ്റ്..
അവള്‍ കുശുംബിയാനെലും ഒരു സഹൃദയയാണ് . നേരെ ആ പേപ്പര്‍ ,പിള്ളേരെ പിടിക്കാന്‍ നടക്കുന്ന ആര്‍ട്സ് സെക്രെട്രിയുടെ കയ്യില്‍ കൊടുത്തു..എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ട്സ് ഫെസ്റിവല്‍ നടത്താന്‍ നല്ല വിഷമമാണ്.

ഞാന്‍ ഈ വിവരം അറിയുന്നത് പരിക്ഷയെല്ലാം കഴിഞ്ഞു അടുത്ത semester തുടങ്ങി ലാബ്‌ നടക്കുമ്പോഴാണ്...

അകെ ഒരു bread ന്റെ വലിപ്പമുള്ള breadbordil 7 പേര്‍ circuit ഉണ്ടാക്കുന്നു... ടീമിലെ 8 th മെമ്പര്‍ ആയ ഞാന്‍ ,പലര് തല്ലിയാല്‍ പാമ്പ് ചാകില്ല എന്ന് വിശ്വസിച്ചു അടങ്ങിയിരിക്കുന്നു.

അതാ ലാബിന്റെ മുന്‍പില്‍ ഒരു തല ..ഞങ്ങളുടെ സീനിയര്‍ സോഡ ചേട്ടന്‍ ... മൂപ്പരുടെ specs സോഡാ ഗ്ലാസ്‌ ആണ്..

എന്നെ തിരക്കിയാണ്.. മലയാളം കഥാ രചനയ്ക്ക്...

ടീച്ചര്‍ എന്നെ ഒന്ന് അടിമുടി നോക്കി...എന്നിട്ട് തലയാട്ടി.

ആദ്യമായാണ് കഥാരചനയുടെ ഒരു venue കാണുന്നത്...

ഭയങ്കര നിശബ്ദത... അകെ 7 പേര്‍ .. ചെന്ന പാടെ ഒരു സീനിയര്‍ 2 -3 A4 sheet പേപ്പര്‍ തന്നു... എനിക്ക് സന്തോഷമായി .. ബാക്കിയുള്ളത് assignment എഴുതാന്‍ എടുക്കാമല്ലോ...

സമയം 2hrs ... ഇഷ്ടമുള്ള ടോപ്പിക്ക് ....

ഞാന്‍ നമ്മുടെ സ്വപ്നം തന്നെയങ്ങ് തട്ടി...1hr നുശേഷം കൂള്‍ ആയി പോന്നു .. ബാക്കി 2 പേപ്പറും ആയി.

പിറ്റേ ദിവസം ആര്‍ട്സ് സെക്രെട്രി റൂമിന് മുന്‍പില്‍ നാളെ intercollege competition ഉണ്ട്.മലയാളം കഥാരചന.

എനിക്ക് കഥ ഒന്നും എഴുതാനറിയില്ല ....എന്ന് ഞാന്‍ ..പിന്നെ എങ്ങെനാ നിനക്ക് ഇന്നലെ സെക്കന്റ്‌ prize kitiyath എന്ന് സീനിയര്‍..

:) അങ്ങനെ ഞാനും കഥാകാരിയായി..

14 comments:

  1. കൊള്ളാം. എഴുത്തിന്റെ ശൈലി ഇഷ്ടമായി.

    ReplyDelete
  2. Please avoid the word verification.

    ഞാനും ഒരു കുഴി മടിയന്‍ ആണ് ..കമെന്റ്റ്‌ എഴുതി കഴിഞു പിന്നെ ഒരു വേര്‍ഡ്‌ കൂടി എഴുതാന്‍ പറഞ്ഞാല്‍ എന്നെ കൊണ്ട് പറ്റില്ല

    ReplyDelete
  3. ഞാന്‍ കവിത 'എഴുതി'ത്തുടങ്ങീതും ഏതാണ്ട് സമാനമായ സാഹചര്യങ്ങളിലാണ്..

    എന്തായാലും കഥാകാരിയായല്ലോ.. അതുമതി..

    എഴുത്തിന്‍റെ ശൈലി കൊള്ളാം.

    പിന്നെ ഫൈസു പറഞ്ഞപോലെ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുന്നതല്ലേ നല്ലത്?(ഈ കുന്തം എന്തിനാ ന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല... അറിയാവുന്നവര്‍ പറഞ്ഞുതരൂ)

    ReplyDelete
  4. മിക്കവരും ഇങ്ങനൊക്കെത്തന്നാ!

    പ്രീഡിഗ്രി പാസാകുന്ന വരെ ഒരു വരിപോലും എഴുതിയിട്ടില്ല ഞാനും! ഒരു പ്രൊഫഷണൽ കോളേജിൽ എത്തി. അതോടെ പൊട്ടക്കിണറ്റിൽ പുളകൻ ഫണം വിരിച്ചു!
    (“അതു പോത്തുമല്ല എരുമയുമല്ല!” ഒന്നു നോക്കണേ..
    http://jayandamodaran.blogspot.com/2010/05/blog-post.html)

    ReplyDelete
  5. വായിക്കാന്‍ സുഖം ഉള്ള എഴുത്ത്, ഇഷ്ടപ്പെട്ടു...
    അന്നെഴുതിയ കഥ കൂടെ പോസ്റ്റ്‌ ചെയ്യൂ :

    ReplyDelete
  6. എഴുത്ത് നന്നായിരിക്കുന്നു. ഇനി ആ കഥ കൂടി പോസ്റ്റ്‌ ചെയ്യൂ.

    ReplyDelete
  7. പെട്ടൊന്ന് ആകര്‍ഷിക്കുന്ന ശൈലി. ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  8. :) ഒരു ഭൂലോക മടിച്ചിയായ എന്നെ ഇത്ര ഹൃദ്യമായി സ്വാഗതം ചെയ്ത എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  9. ഹൊ ഭയങ്കരം തന്നെ.. ഫീകരമായ പുളു ഇഷ്ടപ്പെട്ടൂട്ടൊ.. ഇനിയും എഴുതൂ.. കാണാം. പുതുവത്സരാശംസകൾ

    ReplyDelete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാ എഴുതി തുടങ്ങുന്നത്

    ReplyDelete
  12. അത് ശരി കഥാകാരി ഉണ്ടായത് ഇങ്ങനെയാണ് അല്ലേ

    ReplyDelete
  13. nice........ishtapettu.
    vayikkan nalla rasamundu....iniyum pratheekshikunnu.

    ReplyDelete