Thursday, March 3, 2011

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ..ഒരു വാലന്‍ന്റൈന്‍സ് ഡേ

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ..ഒരു വാലന്‍ന്റൈന്‍സ് ഡേ യുടെ തലേ ദിവസം.. സഹ്യപര്‍വതത്തിനു അടുത്തുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ ladies ഹോസ്റ്റല്‍

first year students ന്റെ ഇടയില്‍ ഗംഭീരമായ ചര്‍ച്ച നടക്കുന്നു .ടോപ്പിക്ക് നാളെ ഏതു കളര്‍ ഡ്രസ്സ്‌ ഇടണം .. കേള്‍ക്കുമ്പോള്‍ വളരെ നിസാരമായ കാര്യം,പക്ഷെ പ്രശ്നം ഗുരുതരമാണ്.ആ കാലത്ത് റാഗ്ഗിംഗ് അത്ര പ്രശ്നമാരുന്നില്ല . പിന്നെ ഓരോ നിറങ്ങള്‍ക്കും ഓരോ അര്‍ത്ഥങ്ങളും ഉണ്ട് ...

ചുവപ്പ്- electronics ലെ റോസ് പറഞ്ഞു ,റെഡ് റോസ് ഇല്ലാതെ എന്ത് വാലെന്റിനെസ് ഡേ .. അപ്പോള്‍ ചുവപ്പ് ഔട്ട്‌.
പച്ച - civiliലെ മറിയക്കുട്ടി വിളിച്ചു കൂവി , എന്റമ്മോ ഗ്രീന്‍ symbol ,ഞാന്‍ committed അല്ല .പ്രൊപോസ് ചെയ്തോളു എന്ന് വിളിച്ചു പറയുവാ ഇതിലും ഭേദം ..
കറുപ്പ് - നീയാരാടി ആന്റി വാലെന്റിനോ ? എന്നാരിക്കും seniors ന്റെ ചോദ്യം ,cs ലെ ജിത പറഞ്ഞു
വൈറ്റ് - സമാധാനം ., അത് കുഴപ്പമില്ല .മേരി പറഞ്ഞു.

അങ്ങനെ പ്രശ്നമില്ലാത്ത കളര്‍ ഡ്രസ്സ്‌ തിരഞ്ഞെടുത്തും ,ഇല്ലാത്തവര്‍ മറ്റുള്ളവരുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ചും വാലന്‍ന്റൈന്‍'സ് ഡേക്കായി ഒരുങ്ങി

പിറ്റേന്ന് സീനിയര്‍ ചേച്ചിമാരുടെ വക കളര്‍ ചെക്കിംഗ് പരേഡ് കഴിഞ്ഞു 9.45am ആയപ്പോഴേയ്ക്കും എല്ലാരും ക്ലാസില്‍ പോകാന്‍ ഒരുങ്ങി.നേരെത്തെ ഇറങ്ങിയാല്‍ ഒറപ്പായും സീനിയര്‍ ചേട്ടന്മാര്‍ പിടിച്ചു നിര്‍ത്തും .10-15 ആള്‍ക്കാര്‍ ഒന്നിച്ചാണ് പോകുന്നത്. ഒരു കൂട്ടമായിട്ട് സീനിയര്‍സ് തടഞ്ഞു നിര്‍ത്തിയാല്‍ ടീച്ചര്‍സ് എളുപ്പം ശ്രദ്ധിക്കും

ക്ലാസ്സ്‌ നടക്കുന്ന ബ്ലോക്കിന് മുന്‍പില്‍ എത്തിയതും ,ഒരു കൂട്ടം സീനിയര്‍ ബോയ്സ് മുന്‍പില്‍ .ഫസ്റ്റ് hour അവര്‍ക്കും ക്ലാസ്സ്‌ ഇല്ല .എല്ലാരും കഴുകന്മാരെപ്പോലെ പുറത്തു ചുറ്റി നടക്കുന്നു.
.

ആ കുട്ടത്തില്‍ നിന്ന് മത്തായിചേട്ടന്‍ പുറത്തു വന്നു .ആര്യപുത്രിമാരെ.. 10 മണിക്കാണോ ക്ലാസ്സില്‍ പോണേ ?എന്തായാലും ഇപ്പോള്‍ പോവണ്ടാ .. ഇന്നത്തെ ദിവസത്തിന്റെ മാഹാത്മ്യം നിങ്ങള്‍‍ക്കെന്തറിയാം...ഒരു ചെറിയ പ്രഭാഷണം തന്നെ അവിടെ നടന്നു .

മത്തായി സുവിശേഷം നിര്‍ത്തിയിട്ടു ഞങ്ങളെ നോക്കി അനനൌന്‍സ് ചെയ്തു .. ഇനി നിങ്ങള്‍ എല്ലാവരും എന്നോട് ഐ ലവ് യു പറഞ്ഞിട്ട് ക്ലാസ്സില്‍ പോക്കൊള്ളൂ..

പെട്ടെന്ന് തന്നെ അവിടെ ഒരു കൂട്ട ഐ ലവ് യു മുഴങ്ങി . മത്തായി ഞെട്ടി പുറകോട്ടു മാറി.ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് അയാള്‍ പിന്നെയും പറഞ്ഞു .ഇങ്ങനല്ല ..ഓരോരുത്തരായിട്ട് ...


ഓരോരുത്തരായി തുടങ്ങി ... 10.30 ആയപ്പോഴെയ്കും ഈ കലാപരിപാടി കഴിഞു .ക്ലാസ്സില്‍ ചെന്നപ്പോഴെയ്കും ടീച്ചര്‍ ആഗ്യം കാട്ടി അവിടെത്തന്നെ നിന്നോളാന്‍ ... അല്ലേലും വാലന്‍ന്റൈന്‍സ് ഡേയെക്കുറിചു ടീച്ചര്‍ക്കെന്തറിയാം...


ഇനി ലഞ്ച് ഇന്റെര്‍വല്‍ ...

ഹോസ്റ്റലില്‍ നിന്ന് ഫുഡ്‌ അടിച്ചു മടങ്ങുകയായിരുന്ന ഞങ്ങളുടെ മുന്‍പില്‍ വേണ്ടുമൊരു സീനിയര്‍ക്കൂട്ടം. 15:15 അനുപാതം കിറുകൃത്യം എന്റെ മുന്‍പിലും ഒരു കരടിചേട്ടന്‍ .. ഐ ലവ് യു .. ഞാന്‍ ഒന്ന് ഞെട്ടി.കണ്ണ് ചിമ്മി തുറക്കുംപോഴെയ്ക്കും ഒരു റോസ് കയ്യില്‍ ..

എടെഡീ പത്തു രൂപ ...

ഞാന്‍ മിഴിച്ചു നോക്കി ..

എടി റോസിന്റെ കാശ് തരാന്‍ .. ഞാന്‍ ചുറ്റും നോക്കി. എല്ലാവരുടെയും അവസ്ഥ ഇത് തന്നെ.

വേഗം കാശും കൊടുത്തു അവിടെ നിന്ന് രക്ഷപെട്ടു .


ഉച്ച കഴിഞ്ഞു ഫസ്റ്റ് hour സീനിയര്‍സ്നു പിന്നെയും ക്ലാസ്സില്ല.ദാ നില്‍ക്കുന്നു .എല്ലാം ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍പില്‍ .ഞങ്ങള്‍ക്കും ക്ലാസ്സ്‌ ഇല്ല ടീചെര്സ്‌ മീറ്റിംഗ് ആണത്രേ .. സീനിയര്‍ ബോയ്‌സ് ഞങ്ങളുടെ ക്ലാസ്സിലെ ഓരോ പെണ്‍കുട്ടികളെ ആയി വിളിക്കുന്നുണ്ട് ക്ലാസ്സിന്റെ വാതുക്കല്‍ തന്നെ സോഡാ ചേട്ടന്‍ നില്പുണ്ട്.

എന്നെയും ആര്യയെയും സോഡാ ചേട്ടന്‍ വിളിച്ചു.ഇന്റര്‍വ്യൂ തൊടങ്ങിയതും ആര്യയെ വേറൊരു ചേട്ടന്‍ വിളിച്ചു ..
ഇന്റര്‍വ്യൂ വീണ്ടും തുടങ്ങി.
"ഈ പ്രണയത്തെക്കുറിച്ച് നിന്റെ അഭിപ്രായം എന്താണ്,?" ഞാന്‍ മിണ്ടാതെ നിന്നു.എന്ത് പറഞ്ഞാലും കാര്യം പോക്കാ..
"നിന്റെ നാവിറങ്ങിപ്പോയോ ? ഇത് വരെ സീനിയര്‍സ് നിന്നെ ഒന്നും പറഞ്ഞിട്ടില്ലാന്നു തോന്നുന്നു.അതാ നിനക്കിത്ര അഹങ്കാരം .. *##@@**"
അപ്പോഴേയ്ക്കും മറ്റൊരു ചേട്ടന്‍ അവിടെ വന്നു .."എന്ത് പറ്റിയെടാ സോഡാ "
സോഡാ ചേട്ടന്‍ "ഇവള്‍ക്ക് പ്രണയത്തെ കുറിച്ച് അഭിപ്രായമൊന്നുമില്ല എന്ന് "
മറ്റേ ചേട്ടന്‍ "സാരമില്ല മോള് ഇന്ന് വൈകിട്ട് ഒരു ലവ് ലെറ്റര്‍ എഴുതിക്കൊണ്ട് വരണം .അല്ലേല്‍ നിങ്ങളുടെ സീനിയര്‍ മിനുവിന്റെ കയ്യില്‍ കൊടുത്താല്‍ മതി .നല്ല സാഹിത്യം ഒക്കെ ഉണ്ടായിരിക്കണം "
അങ്ങനെ ഞാന്‍ പുലിക്കൂട്ടില്‍ നിന്നും രക്ഷപെട്ടു .. വൈകിട്ട് ഹോസ്റ്റലില്‍ എത്തിയതും മിനു ചേച്ചി മുന്‍പില്‍ .. "ലെറ്റര്‍ എവിടെ ?"
ഞാന്‍ "ഇപ്പോള്‍ തരാം ".
മിനു ചേച്ചി "അര മണിക്കൂറിനുള്ളില്‍ തന്നോണം "

ഞാന്‍ റൂമില്‍ പോയി.ജീവിതത്തില്‍ ആദ്യമായി എഴുതുന്ന ലവ് ലെറ്റര്‍ ഒരു കാര്‍ക്കൊടകനാണല്ലോ കൊടുക്കേണ്ടത് .സങ്കടവും പേടിയും ഒരുമിച്ചു വന്നു.
സാഹിത്യം വേണം .ആ സീനിയര്‍ന്റെ പേരും അറിയില്ല. തുടങ്ങി ..
"ഈ സഹ്യാദ്രി സാനുക്കളുടെ ഭംഗിയില്‍ മുഴുകി നില്കുംപോഴും എന്നില്‍ ഒരു നറു നൊമ്പരമായി ഉണരുന്ന ഈ അനുഭൂതിയേത്?
......................................................(വരികള്‍ ശരിക്കും ഓര്‍മയില്ല ..)
................................................
ഈ പ്രഹേളികയ്ക്ക് ഒരു ഉത്തരം കിട്ടുമെന്ന പ്രതിക്ഷയോടെ ...

സീനിയര്‍ ചേച്ചിടെ കയ്യില്‍ കൊണ്ട് കൊടുത്തു .
*****************************************
പിറ്റേ ദിവസം രാവിലെ തന്നെ സോഡാ ചേട്ടനും,മറ്റേ ചേട്ടനും കൂടെ ക്ലാസ്സില്‍ വന്നു .

"നീ ഒരു ഉസ്താദ്‌ ആണല്ലോ.. നിന്റെ കയ്യക്ഷരവും കൊള്ളാം? "എന്നിട്ട് കുറച്ചു assignment പേപ്പര്‍ നീട്ടി . ഇത് ഒരു 10 കോപ്പി വൈകിട്ട് തരണം ..

4 comments: